ന്യൂഡൽഹി: 2,220 കോടി രൂപയുടെ തട്ടിപ്പിൽ അനിൽ അംബാനിക്കും ആർകോമിനും എതിരെ സിബിഐ പുതിയ കേസ് ഫയൽ ചെയ്തു.
2013-17 കാലയളവിൽ ബാങ്ക് ഓഫ് ബറോഡയെ വഞ്ചിച്ചതായും അതുവഴി ബാങ്കിന് 2,220 കോടി രൂപയുടെ നഷ്ടം വരുത്തിയതായും ആരോപിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അനിൽ അംബാനിയുടെ വസതിയിലും റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ രജിസ്റ്റർ ചെയ്ത ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഈ വായ്പാ ഇടപാടുമായി ബന്ധപ്പെട്ട വിവിധ രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് സിബിഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
2017 ൽ തന്നെ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ടു. പക്ഷെ അനിൽ അംബാനി ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ, അക്കൗണ്ടുകൾ വ്യാജമാണെന്ന് പ്രഖ്യാപിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഫെബ്രുവരി 23 ന് സ്റ്റേ നീക്കിഎപ്പോഴാണ് തുടർന്ന് ബാങ്ക് ഓഫ് ബറോഡ പരാതി നൽകിയത്. സിബിഐ ഉടൻ തന്നെ കേസ് ഏറ്റെടുക്കുകയായിരുന്നു.















