ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നടനും ടി.വി.കെ തലവനുമായ വിജയിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയ്‌ക്ക് സിബിഐ നോട്ടീസ് നൽകി. ജനുവരി 12, 19 തീയതികളിൽ ഏജൻസി ആസ്ഥാനത്ത് വച്ച് നടനെ ചോദ്യം ചെയ്തിരുന്നു.
2025 സെപ്റ്റംബർ 27 നാണ് കരൂർ ദുരന്തമുണ്ടായത്. വിജയിയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ സുപ്രീം കോടതി സിബിഐ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.















