തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് പിണറായി സർക്കാർ മലക്കം മറിഞ്ഞു: ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റെങ്കിൽ ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം: രാജീവ് ചന്ദ്രശേഖർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് പിണറായി സർക്കാർ മലക്കം മറിഞ്ഞു: ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റെങ്കിൽ ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2026, 09:13 am IST
Rajeev Chandrashekar

Rajeev Chandrashekar

FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാർ മലക്കം മറിഞ്ഞതായും ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റെന്ന് തോന്നുന്നെങ്കിൽ ആദ്യം ചെയ്യേണ്ടത് ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കുകയാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

സർക്കാർ ശബരിമല വിഷയത്തിൽ മലക്കം മറിയുമെന്ന് നാലാഴ്ചകൾക്ക് മുൻപ് വാർത്താ സമ്മേളനത്തിൽ ഞാൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അത് അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. മുഖ്യമന്ത്രിക്കും സർക്കാരിനും ശബരിമല വിഷയത്തിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തിയത് തെറ്റാണെന്ന് തുറന്നു സമ്മതിച്ച് മാപ്പ് പറയുകയും ആചാരം സംരക്ഷിക്കാൻ തെരുവിലിറങ്ങിയ ഭക്തർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുകയും വേണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബി.ജെ.പി – എൻ.ഡി.എ സഖ്യത്തിന്റെയും ലക്ഷക്കണക്കിന് അയ്യപ്പ വിശ്വാസികളുടെയും നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായാണ് സുപ്രീം കോടതിയിലെ സത്യവാങ്മൂലം തിരുത്താൻ പിണറായി വിജയൻ സർക്കാർ ഇപ്പോൾ നിർബന്ധിതരായിരിക്കുന്നത്. ഇത് അയ്യപ്പഭക്തരോടുള്ള ബഹുമാനം കൊണ്ടല്ല, മറിച്ച് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ഭയന്നുള്ള വെറും രാഷ്‌ട്രീയ നാടകം മാത്രമാണ്.

2018-ൽ ചെയ്തത് തെറ്റാണെന്ന് മുഖ്യമന്ത്രി ഇപ്പോൾ തിരിച്ചറിയുന്നുണ്ടെങ്കിൽ അയ്യപ്പഭക്തർക്കെതിരെ സർക്കാർ എടുത്ത ആയിരക്കണക്കിന് കേസുകൾ ഉടനടി പിൻവലിക്കാൻ അദ്ദേഹം തയ്യാറാകണം. അത് ഇപ്പോൾത്തന്നെ നടപ്പിലാക്കുകയും വേണം.
അധികാരത്തിന് വേണ്ടി കോൺഗ്രസും സി.പി.എമ്മും എന്തും ചെയ്യുമെന്ന് ഇരുവരും തെളിയിച്ചതാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ചവിട്ടിമെതിക്കുകയും, ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്‌ക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്നവർ തന്നെ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാൻ ആഗോള അയ്യപ്പ സംഗമവും സംഘടിപ്പിക്കും. വിശ്വാസികളെ ദ്രോഹിക്കുന്ന കാര്യത്തിലും സി.പി.എമ്മും കോൺഗ്രസും ഈകാര്യത്തിൽ രണ്ടല്ല, ഒന്നാണ്.

എന്നാൽ 2018 മുതൽ ബി.ജെ.പി – എൻ.ഡി.എയുടേത് ഉറച്ച നിലപാടാണ്. ഞങ്ങൾ വിശ്വാസത്തിൽ രാഷ്‌ട്രീയം കലർത്താറില്ല. ജനങ്ങളെ സേവിക്കാനും വിശ്വാസികളുടെ ആചാരങ്ങൾ സംരക്ഷിക്കാനും വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്.

ഒരു അയ്യപ്പഭക്തൻ എന്ന നിലയിൽ ലോകമെമ്പാടുമുള്ള ഭക്തലക്ഷങ്ങൾക്കൊപ്പം ഒരുകാര്യം ഞാനും ഉറപ്പിച്ചു പറയുന്നു—വിശ്വാസത്തെ തകർക്കാൻ ഇടതുപക്ഷം കാട്ടിയ ക്രൂരതകളും വിശ്വാസികൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ തിരിഞ്ഞുനോക്കാതിരുന്ന കോൺഗ്രസിന്റെ കാപട്യവും ജനങ്ങൾ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല.
വോട്ട് ചോദിച്ച് വീണ്ടും ജനങ്ങൾക്ക് മുന്നിലെത്തും മുൻപ്, ഈ പൊറുക്കാനാവാത്ത കുറ്റത്തിന് എല്ലാ അയ്യപ്പ വിശ്വാസികളോടും ഹിന്ദു സമൂഹത്തോടും നിരുപാധികം മാപ്പ് പറയാൻ ഇടതുപക്ഷ സർക്കാരും കോൺഗ്രസ് നേതൃത്വവും തയ്യാറാകണം. ശബരിമലയെ തകർക്കാൻ ഇനി ആരെയും അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു

Tags: BJPRajeev Chandrasekhar
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies