തിരുവനന്തപുരം: മത മൗലിക വാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ വിശുദ്ധരാക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വം ശ്രമിക്കുമ്പോഴും സംഘടന പ്രോത്സാഹിപ്പിക്കുന്നത് ആഗോള തീവ്രവാദം. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നത് മതരാഷ്‌ട്രവാദത്തിനറെയും തീവ്രവാദത്തിന്റെയും തെളിവുകൾ ജനം ടിവിക്ക് ലഭിച്ചു.
ജമാഅത്തെ ഇസ്ലാമിക്ക് കീഴിൽ സംസ്ഥാനത്ത് നിരവധി മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മജ്ലിസ് എജ്യുക്കേഷണൽ ട്രസ്റ്റിനാണ് ഇവയുടെ നിയന്ത്രണം. ജമാഇസ്ലാമിയുടെ കീഴിലുള്ള ഇൻറഗ്രേറ്റഡ് എജ്യുക്കേഷണൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് പാഠഭാഗങ്ങൾ തയ്യാറാക്കുന്നത്.
ഏഴാം ക്ലാസിലെ മദ്രസാ പാഠപുസ്തകമായ ഹദീസിലെ ഏഴാം അദ്ധ്യായത്തിൽ നവോത്ഥാന നായകർ എന്ന ഭാഗമുണ്ട്. ഇവിടെ പഠിപ്പിക്കുന്നത് ആഗോള നിരോധിത ഭീകര സംഘടനയായ മുസ്ലീം ബ്രദർ ഹുഡിലെ നേതാക്കളെ കുറിച്ചാണ്. മുസ്ലീം ബ്രദർ ഹുഡ് സ്ഥാപകനും ഒന്നാന്തരം മതരാഷ്‌ട്രവാദിയുമായ ഹസനുൽ ബന്ന, പിൻഗാമി സയ്ദ് ഖുതബ് എന്നിവരെയാണ് നവോത്ഥാന നേതാക്കൾ എന്ന് പറഞ്ഞ് കുട്ടികളെ പഠിപ്പിക്കുന്നത്.
കൂടെതെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൾ മൗദൂദിയെ കുറിച്ചും ഇതിൽ വിശദമായി പഠിപ്പിക്കുന്നുണ്ട്. ഒപ്പം ഹമാസ് എന്ന ഭീകര സംഘടനയെയും ഇവ വിശുദ്ധരായി പ്രഖ്യാപിക്കുന്നുണ്ട്. ഇത് രൂപീകരിച്ച ഷെയ്ഫ് അഹമ്മദ് യാസിനും ഇവർക്ക് എണ്ണം പറഞ്ഞ നവോത്ഥാന നായകനാണ്.
ഇതിന് പുറമേ മതസ്പർദ്ദ വളർത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടന്ന് സംസ്ഥാന സർക്കാർ നടപടി നേരിട്ട ‘വഴിയടയാളവും’ ഇവരുടെ സിലബസിന്റെ ഭാഗമാണ്. കേരള പൊലീസ് 163 പ്രകാരം പുസ്തകത്തിനെതിരെ കേസെടുക്കുകയും നിരോധിക്കുകയും ചെയ്തിരുന്നു. തുടന്ന് ഇത് പ്രസിദ്ധീകരിച്ച നന്മ ബുക്ക് റെയ്ഡ് ചെയ്യുകയും പുസ്തകം തർജ്ജമ ചെയ്ത അബ്ദുൾ റഹിമാനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. നിരോധിത ഭീകര സംഘടനയായ സിമിയുടെ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു അബ്ദുൾ റഹിമാൻ.
നിരോധിത ഭീകസംഘടനകളായ ഐഎസ്ഐഎസും അൽ-ഖ്വയ്ദയും മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ഇവരുടെ പുസ്തകത്തിൽ മഹദ് വചനങ്ങളാണ്. അള്ളാഹുവാണ് ഞങ്ങളുടെ നാഥൻ. ഖുറാൻ ആണ് ഞങ്ങളുടെ ഭരണഘടന, ജിഹാദാണ് മാർഗം എന്നാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത്. ഏഴാം ക്ലാസിന് പുറമേ ഒൻപതാം ക്ലാസിലെയും ഹദീസിൽ ഇത്തരം നിരവധി പാഠഭാഗങ്ങൾ കാണം.















