മെസിയുടെ പേരിൽ 'റിപ്പോർട്ടർ ടിവി' നടത്തിയ തട്ടിപ്പിന് അന്താരാഷ്ട്ര ബന്ധം; കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകണം: അഡ്വ. എസ്. സുരേഷ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മെസിയുടെ പേരിൽ ‘റിപ്പോർട്ടർ ടിവി’ നടത്തിയ തട്ടിപ്പിന് അന്താരാഷ്‌ട്ര ബന്ധം; കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകണം: അഡ്വ. എസ്. സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2026, 01:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മെസി വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ പേരിൽ നടന്ന കോടികളുടെ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ വി.ഡി. സതീശൻ തയ്യാറാകണം. സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ആവശ്യമായ സഹകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു

മെസിയെ കേരളത്തിലെത്തിക്കുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ സഹകരണമുണ്ടെന്നാണ് ഇടനിലക്കാരും സംഘാടകരും അവകാശപ്പെട്ടിരുന്നത്.  സംസ്ഥാന സർക്കാരിന്റെ അറിവില്ലാതെ ഇത്തരം കരാറുകൾ എങ്ങനെ ഉണ്ടായി എന്നത് ദുരൂഹമാണ്. വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എന്ത് പങ്കാണുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെസി പദ്ധതിയുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റിപ്പോർട്ട് അവഗണിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും ഇടനിലക്കാർക്ക് അനുകൂലമായി നിലപാടെടുത്തു. സംസ്ഥാന സർക്കാരിന്റെ പേര് ഉപയോഗിച്ച് നടന്ന ഇടപാടുകളിൽ എംബസികൾക്കും മറ്റ് സംസ്ഥാനങ്ങൾക്കും ബന്ധമുണ്ടോയെന്നും അന്വേഷിക്കണം.

‘ശബരിമല സ്വർണക്കവർച്ച കേസിലേതുപോലെ ഇടതുപക്ഷവുമായി ചേർന്ന് മെസി വിവാദവും ഒരു ഡീലാക്കി മാറ്റരുത്. കേസിന്റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണ്’ എന്നും എസ്. സുരേഷ് പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷങ്ങളിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ടും എസ്. സുരേഷ് സംസ്ഥാന സർക്കാരിനെ വിമർശിച്ചു. കേരളത്തിൽ ഭരണഘടനയാണ് നിലനിൽക്കുന്നത്. കേരളം ഭരിക്കുന്നത് പാണക്കാട്ട് തങ്ങളല്ല. കേരളത്തിൽ നിലനിൽക്കുന്നത് ശരിയത്ത് നിയമവും അല്ല. ഏതെങ്കിലും മത-രാഷ്‌ട്രീയ കേന്ദ്രത്തിന്റെ നിർദേശപ്രകാരമല്ല സർക്കാർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കണം. ദേശീയബോധം ഉയർത്തിപ്പിടിക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ തയ്യാറാകണമെന്നും എസ്. സുരേഷ് ആവശ്യപ്പെട്ടു. കേരളത്തിന്റെ മതേതര മനസ്സിനെയും ഭരണഘടനാ മൂല്യങ്ങളെയും മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BJPkeralaREPORTER TVadv. s suresh
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies