സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും കേരളത്തിലെ ജനങ്ങള്‍ക്ക് മതിയായി; അവര്‍ക്കാവശ്യം വികസന രാഷ്ട്രീയമാണ്; അതു നല്‍കാന്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും സാധിക്കും: രാജീവ് ചന്ദ്രശേഖർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും കേരളത്തിലെ ജനങ്ങള്‍ക്ക് മതിയായി; അവര്‍ക്കാവശ്യം വികസന രാഷ്‌ട്രീയമാണ്; അതു നല്‍കാന്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും സാധിക്കും: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2026, 08:57 am IST
Rajeev Chandrashekar

Rajeev Chandrashekar

FacebookTwitterWhatsAppTelegram

തിരുവനന്തപുരം:   കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാടിന്റെയും നാട്ടുകാരുടേയും ഭാവി പ്രവചിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇതുവരെ മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ എന്തൊക്കെ ചെയ്തു എന്തൊക്കെ ചെയ്തിട്ടില്ല എന്നത് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.

സാധാരണ ജനങ്ങളുടെ അവസ്ഥ ദുരിതപൂര്‍ണ്ണമാണ്. അതു മറയ്‌ക്കാനാണ് വിവാദ രാഷ്‌ട്രീയങ്ങളുടെ പുറകേ മുന്നണികള്‍ പോകുന്നത്. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി മാറ്റം ആവശ്യമാണ്. മാറാത്തത് മാറും, ഇനി കേരളം വളരും എന്ന മുദ്രാവാക്യമാണ് ബിജെപിയും എന്‍ഡിഎയും ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വെയ്‌ക്കുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കേരളത്തില്‍ കാഴ്ച വെയ്‌ക്കാന്‍ ബിജെപിക്കാവും. 140 സീറ്റുകളിലും എന്‍ഡിഎ ഒറ്റക്കെട്ടായി മത്സരിക്കും. കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമുണ്ട്.

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ നടക്കും. ബഹുഭൂരിപക്ഷം സീറ്റുകളിലും ധാരണയായിക്കഴിഞ്ഞു. ഇടതുമുന്നണി നേരത്തെ പ്രഖ്യാപിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. അവരുടെ വിധി ജനം നേരത്തെ എഴുതിക്കഴിഞ്ഞു. സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും കേരളത്തിലെ ജനങ്ങള്‍ക്ക് മതിയായി. അവര്‍ക്കാവശ്യം വികസന രാഷ്‌ട്രീയമാണ്. അതു നല്‍കാന്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും സാധിക്കും. ജനങ്ങളുടെ നല്ല ഭാവിക്കായാണ് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് എന്ന ബോധ്യത്തോടെ മുന്നോട്ട് പോകും. ശബരിമലയില്‍ അടക്കം നിലപാട് മാറ്റിയ ഇടതു സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെ ചുമത്തിയ ആയിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കാന്‍ കൂടി തയ്യാറാവണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Tags: BJPRajeev Chandrasekhar
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies