തിരുവനന്തപുരത്ത് ശനിയാഴ്ച  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 25 സ്ഥാനാർത്ഥികൾ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരത്ത് ശനിയാഴ്ച  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 25 സ്ഥാനാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2026, 10:39 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ജില്ലയിൽ ശനിയാഴ്ച  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 25 സ്ഥാനാർത്ഥികൾ. നേമത്ത്   ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും  വി. ശിവൻകുട്ടിയും തൊഴില്‍ ഭവനിലെത്തി ജില്ലാ ലേബര്‍ ഓഫീസറും നേമം മണ്ഡലം റിട്ടേണിങ് ഓഫീസറുമായ ബിജു ഡി.ജെ മുമ്പാകെ പത്രിക സമര്‍പ്പിച്ചു.

തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ സി.പി ജോണ്‍ (സിഎംപി) കളക്ടറേറ്റില്‍ സബ് കളക്ടറും തിരുവനന്തപുരം ആർഡിഒയുമായ ആല്‍ഫ്രഡ് ഒ.വിയ്‌ക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ.മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്), വി.കെ പ്രശാന്ത് (സിപിഐ(എം), ആര്‍ ശ്രീലേഖ (ബിജെപി), എമില്‍ ബി.എസ് (എസ്.യു.സി.ഐ) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ ദുരന്ത നിവാരണം അസിസ്റ്റന്റ് കമ്മീഷണര്‍ ജയന്തി സുധാകരന്‍ മുമ്പാകെയാണ് ഇവർ പത്രിക നൽകിയത്.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒ.എസ് അംബിക (സിപിഐ(എം) പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജി.സുധാകരന്‍ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

വര്‍ക്കല മണ്ഡലത്തില്‍ വി.ജോയ് (സിപിഐ -(എം), സ്വതന്ത്ര സ്ഥാനാര്‍ത്ഥി കണ്ണന്‍ എന്നിവർ പത്രിക നൽകി. അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർ. വർക്കല തഹസിൽദാർ വിനോദ്കുമാർ. ജിയ്‌ക്കാണ് പത്രിക നൽകിയത്.

പാറശ്ശാല മണ്ഡലത്തില്‍ സി.കെ ഹരീന്ദ്രന്‍ (സിപിഐ -(എം) പത്രിക സമര്‍പ്പിച്ചു. മണ്ഡലം ഉപവരണാധികാരിയായ നെയ്യാറ്റിൻകര ഭൂരേഖ തഹസിൽദാർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.

വാമനപുരം മണ്ഡലത്തില്‍ ഡി.കെ മുരളി (സിപിഐ(എം) പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റിലെ ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെയാണ് ഡി.കെ മുരളി പത്രിക നല്‍കിയത്.

കോവളം നിയോജക മണ്ഡലത്തില്‍ എം.വിന്‍സെന്റ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ശിവദാസന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്.

കാട്ടാക്കട മണ്ഡലത്തില്‍ പി.കെ കൃഷ്ണദാസ് (ബിജെപി), ജയകുമാര്‍ എസ് (സിപിഐ (എംഎല്‍) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. വെള്ളയമ്പലം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ദിനേശ് ആര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

കഴക്കൂട്ടം മണ്ഡലത്തിൽ മൂന്ന് പേർ പത്രിക സമർപ്പിച്ചു. വി.മുരളീധരൻ (ബിജെപി)  കടകംപള്ളി സുരേന്ദ്രൻ (സിപിഎം), ശരത്ചന്ദ്രപ്രസാദ് (ഇന്ത്യൻ നാഷൽ കോൺ​ഗ്രസ്സ്) എന്നിവർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കളക്ടറേറ്റിലെ ലാന്റ് എക്യുസിഷൻ ഡെപ്യൂട്ടി കളക്ടർ രാകേഷ് കുമാറിനാണ് പത്രിക സമർപ്പിച്ചത്. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ദീപിക ബാബു ചിറയിൻകാഴ് എൽ.ആർ തഹസിൽദാർക്ക് പത്രിക സമർപ്പിച്ചു.

ചിറയിൻകീഴ് മണ്ഡലത്തിൽ മനോജ് കുമാർ (സിപിഐ), രമ്യ ഹരിദാസ്(ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ്സ്), സ്വതന്ത്ര സ്ഥാനാർത്ഥി അനൂപ് ബി എന്നിവർ പത്രിക സമർപ്പിച്ചു.

Tags: Assambly Election 2026
ShareTweetSendShare

More News from this section

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies