തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ‍്യാപിച്ചു. പൊതുഭരണ വകുപ്പാണ് ഇക്കാര‍്യം വ‍്യക്തമാക്കിയ ഉത്തരവിട്ടത്.
സ്വകാര‍്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളത്തോട് കൂടി അവധി നൽകണം. വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കും വോട്ടു ചെയ്യുന്നതിനായി ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്.















