കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിൽ പ്രചാരണത്തിൽ ബഹുദൂരം മുന്നേറി വിജയത്തിലേക്ക് അനായാസം കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രനെതിരെ ഇസ്ലാമിക ധ്രുവീകരണം. എസ് ഡി പി ഐ യും പിഡിപിയും യു ഡി എഫിന് വേണ്ടി മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിക്ക് അനുകൂലമായ നിലപാടിലേക്ക് എത്തിയതോടെയാണ് മഞ്ചേശ്വരത്ത് ഇസ്ലാമിക വോട്ടുകളുടെ ധ്രുവീകരണത്തിന് കളമൊരുങ്ങുന്നത്.
ബിജെപിക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ഡീലിന്റെ ഭാഗമായി കാസര്‍കോട് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പരസ്യമായി കോണ്‍ഗ്രസുമായി സംഖ്യത്തിലായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മഞ്ചേശ്വരത്ത് ആവര്‍ത്തിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.എം. അഷ്റഫിന്റെ പേരിനോട് സമാനമായ കെ.എം അഷ്റഫായിരുന്നു എസ്ഡിപിഐ സ്ഥാനാര്‍ത്ഥി.അസംബ്ലി തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇസ്ലാമിക രാഷ്‌ട്രീയ സമ്മർദ്ദ ഗ്രൂപുകളിൽ ഏറെ രാഷ്‌ട്രീയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇതിനൊടുവിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാൻ തീരുമാനിച്ചത് . തുടർന്ന് സ്ഥാനാര്‍ഥി കെ.എം അഷ്റഫ് പത്രിക പിന്‍വലിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പത്രിക പിന്‍വലിച്ചത് എന്ന് റിപ്പോർട്ടുണ്ട്. പിന്നാലെ കെ.എം അഷ്‌റഫ് എസ് ഡി പി ഐ ജില്ലാ ഭാരവാഹിത്വം രാജിവെക്കുകയും ചെയ്തിട്ടുണ്ട്.
ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് ഈ നീക്കം. ബിജെപിക്ക് ഗുണം ചെയ്യും എന്ന കാരണത്താല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ബിജെപിക്കു ശക്തമായ സ്വാധീനവും നേർക്ക് നേർ മത്സരത്തിൽ വിജയം ഉറപ്പുമുള്ള മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. ബിജെപിയെ പരാജയപ്പെടുത്തണമെന്നും അതിനാല്‍ വോട്ടുകള്‍ ഭിന്നിക്കരുതെന്നുമുള്ള യുഡിഎഫിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിര്‍ദേശം പരിഗണിച്ചാണ് എസ് ഡി പി ഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് എന്നാണ് അവർ പറയുന്നത്.
എസ്ഡിപിഐയും യുഡിഎഫും വെവ്വേറെ മത്സരിക്കുന്നത് ബിജെപിക്കു ഗുണകരമാകുമെന്ന സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നും നേതാക്കള്‍ പറയുന്നു. യുഡിഎഫ് നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെട്ടതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റുതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ബിജെപിക്കു ജനപിന്തുണ വലിയ തോതില്‍ വര്‍ധിച്ചതോടെ മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള നിര്‍ണായക മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കു വലിയ വിജയ സാധ്യതയാണ്. അതിനാലാണ് ഇത്തരമൊരു നീക്കം. തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ഏതു മുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും എസ്ഡിപിഐ വ്യക്തമാക്കി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളും പിന്തുണ തേടിയിട്ടുണ്ട്. അതിനാല്‍ ബിജെപിയെ പരാജയപ്പെടുത്താനാകുന്ന മുന്നണികളെ പ്രാദേശികമായി പിന്തുണയ്‌ക്കാനാണ് പാര്‍ട്ടി തീരുമാനം.
മഞ്ചേശ്വരത്ത് എസ്ഡിപിഐയുമായുള്ള യുഡിഎഫ് ഡീല്‍ പരസ്യമായ വോട്ടുകച്ചവടമാണെന്ന് ബിജെപി ആരോപിച്ചു. തോല്‍വി ഭയന്നാണ് യുഡിഎഫ് വര്‍ഗീയ പാര്‍ട്ടികളുമായി ധാരണയുണ്ടാക്കുന്നതെന്നും ഇത് വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു.
മഞ്ചേശ്വരത്ത് PDP പിന്തുണ യുഡിഎഫിനാണ്. PDP മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എകെഎം അഷ്റഫിന് പിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് മറ്റിടങ്ങളിലെല്ലാം LDF നെയാണ് PDP പിന്തുണയ്‌ക്കുന്നത്.
ഇന്നായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. മഞ്ചേശ്വരത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് കെ.എം അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍ എസ്ഡിപിഐ സംസ്ഥാന നേതാക്കളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഇന്നലെ പറഞ്ഞിരുന്നു.
2021ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ എ.കെ.എം അഷ്റഫ് വിജയിച്ചത് 745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് . കെ. സുരേന്ദ്രനായിരുന്നു എതിര്‍സ്ഥാനാര്‍ഥി. ഇത്തവണയും എ.കെ.എം അഷ്റഫും കെ. സുരേന്ദ്രനും തന്നെയാണ് പ്രധാന സ്ഥാനാര്‍ഥികള്‍. കെ.ആര്‍ ജയാനന്ദയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.















