മണാലിയിൽ ഒറ്റയ്ക്ക് ട്രക്കിംഗ്; മഞ്ഞിൽ കുടുങ്ങി മലപ്പുറം സ്വ​ദേശി; അതിസാഹസികമായി രക്ഷിച്ച് ഹിമാചൽ പൊലീസ്; അർഷാദിനെ താഴെ എത്തിച്ചത് തോളിലേറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 മണാലിയിൽ ഒറ്റയ്‌ക്ക് ട്രക്കിംഗ്; മഞ്ഞിൽ കുടുങ്ങി മലപ്പുറം സ്വ​ദേശി; അതിസാഹസികമായി രക്ഷിച്ച് ഹിമാചൽ പൊലീസ്; അർഷാദിനെ താഴെ എത്തിച്ചത് തോളിലേറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2026, 01:06 pm IST
FacebookTwitterWhatsAppTelegram

ഷിംല: മണാലിയിൽ ഒറ്റയ്‌ക്ക് ട്രക്കിങ്ങിന് പോയി കുടുങ്ങിയ മലപ്പുറം സ്വ​ദേശിയെ ഹിമാചൽ പൊലീസ് അതിസാഹസികമായി രക്ഷിച്ചു. 20 വയസ്സുകാരനായ അർഷാദാണ് ബിയാസ് കുണ്ടിലെ കൊടും തണുപ്പിൽ കുടുങ്ങിയത്.

അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ഷൂസ് നനയുകയും തണുപ്പ് അസഹനീയമാവുകയും ചെയ്തതോടെ ഒരടി പോലും മുന്നോട്ട് വെക്കാൻ കഴിയാതെ അർഷാദ് വഴിയിൽ കുടുങ്ങി. ഒടുവിൽ യുവാവ് തന്നെ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഉടൻ തന്നെ സംഘം രക്ഷാപ്രവർത്തിനായി തിരിച്ചു.

ധുന്ധി പാലത്തിന് മുകളിൽ കിലോമീറ്ററുകളോളം മഞ്ഞുമൂടിക്കിടന്ന ദുർഘടമായ പാതയിലൂടെയാണ് പോലീസ് സംഘം അർഷാദിനടുത്തേക്ക് എത്തിയത്. വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്ത പ്രദേശമായതിനാൽ, അവശനായ യുവാവിനെ ഉദ്യോഗസ്ഥൻ തോളിലേറ്റിയാണ് താഴെയെത്തിച്ചത്. നിലവിൽ മണാലിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അർഷാദിന്റെ ആരോഗ്യനില തൃപ്തികരമാണ്.

​സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾക്കായി ഹിമാചൽ പൊലീസ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഹിമപാതവും മോശം കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ സുരക്ഷാ ഉപകരണങ്ങളോ ഗൈഡുകളുടെ സഹായമോ ഇല്ലാതെ ഒറ്റയ്‌ക്ക് ട്രെക്കിങ്ങിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags: Rescue Mission
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies