FCRA ഭേദഗതി; ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം; എന്തെങ്കിലും തിരിമറികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അക്കൗണ്ടുകൾക്കും മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ: അഡ്വ: ഷോൺ ജോർജ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

FCRA ഭേദഗതി; ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം; എന്തെങ്കിലും തിരിമറികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അക്കൗണ്ടുകൾക്കും മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ: അഡ്വ: ഷോൺ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2026, 10:47 pm IST
FacebookTwitterWhatsAppTelegram

പാലാ: FCRA നിയമ ഭേദഗതി എൻജിഒകൾക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാൻ ഉദേശിച്ചുള്ളതാണ് എന്നും അതിൽ ക്രൈസ്തവ സഭകൾക്ക് യാതൊരു ആകുലതയും ആശങ്കയും ആവശ്യമില്ലന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ഷോൺ ജോർജ്. ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളുമെല്ലാം കൃത്യമാണ്. എന്തെങ്കിലും വിധത്തിലുള്ള തിരിമറികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അക്കൗണ്ടുകൾക്കും മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ.

ചില എൻജിഒകൾ വഴി നമ്മുടെ നാട്ടിലേക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പണം എത്തുന്നുണ്ട്. അത്തരം സംഘടനകളെ നിയന്ത്രിക്കാൻ നിയമം വരുമ്പോൾ അത് ക്രൈസ്തവ സഭാ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് എന്ന പ്രചാരണം നടത്തുന്നത് കോൺഗ്രസും ഇടത്പക്ഷവുമാണ്. നിയമം സംബന്ധിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്തി തെറ്റിദ്ധാരണ പടർത്താനാണ് ഇവരുടെ ശ്രമം. നേരത്തേ പൗരത്വ ഭേദഗതി നിയമവും വഖഫ് ഭേദഗതി നിയമവും വന്ന സമയത്തും ഇത്തരത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസും ഇടത്പക്ഷവും ഉൾപ്പെട്ട ഇൻഡി മുന്നണി അനാവശ്യ ഭീതി പടർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ നിയമങ്ങളൊന്നും ഒരു ന്യൂനപക്ഷത്തിന് നേരേയുമുളള കടന്ന് കയറ്റമല്ലാ എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് എഫ്സിആർഎ ഭേദഗതി നിയമവും.

ഈ അടുത്തകാലത്ത് മണിപ്പൂരിൽ നിന്നും അറസ്‌റ്റ് ചെയ്യപ്പെട്ട അമേരിക്കൻ പൗരൻ മണിപ്പൂർ കാലാപവുമായി ബന്ധപ്പെട്ട് എഫ് സി ആർ എ അക്കൗണ്ടുകളിലൂടെ ഇന്ത്യയിലേക്ക് കലാപത്തിനായി പണം എത്തിച്ചു എന്ന വിവരം പുറത്ത് വന്നിട്ടുള്ളതാണ്. അതുപോലെ തന്നെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദേശ പണം സ്വീകരിക്കുന്ന ഏജൻസികളെ നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അതിനപ്പുറം ഇപ്പോൾ മാന്യമായി മുന്നോട്ട് പോകുന്ന സ്ഥാപനങ്ങളെയും അക്കൗണ്ടുകളെയും നിയന്ത്രിക്കാനുള്ളതല്ലാ എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിട്ടുണ്ട് എന്നും ഷോൺ ജോർജ് പറഞ്ഞു.

ക്രൈസ്തവ സഭക്ക് ഒരു കാരണവശാലും ഒരു ആകുലതക്കും കാര്യമില്ല. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും താത്പര്യം സംരക്ഷിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഉന്നത നേതൃത്വവുമായി സംസാരിച്ചു. രാജീവ് ചന്ദ്രശേഖർ വിഷയത്തിൽ ബിജെപി കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തി. ഏതെങ്കിലും വിധത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ അത് പൂർണ്ണമായും പരിഹരിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു എന്നും അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

Tags: palashone georgeFEATURED2kerala assembly election 2026
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies