ബീഹാറില്‍ കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്; ദേശീയ പക്ഷത്തേക്ക് നീങ്ങി കോണ്‍ഗ്രസ് എംഎല്‍എമാര്‍; കരുത്തു വര്‍ധിപ്പിക്കാന്‍ തന്ത്രപ്രധാന നീക്കങ്ങളുമായി ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീഹാറില്‍ കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്; ദേശീയ പക്ഷത്തേക്ക് നീങ്ങി കോണ്‍ഗ്രസ് എംഎല്‍എമാര്‍; കരുത്തു വര്‍ധിപ്പിക്കാന്‍ തന്ത്രപ്രധാന നീക്കങ്ങളുമായി ബിജെപി

Greeshma M NairbyGreeshma M Nair
Apr 1, 2026, 04:21 pm IST
Facebook
Twitter
WhatsAppTelegram

പട്ന: ബിഹാര്‍ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുന്ന നിര്‍ണ്ണായക നീക്കങ്ങള്‍ സജീവമാകുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ, കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കുന്നത് ബിജെപി ക്യാമ്പിന് വലിയ ആവേശമാണ് പകരുന്നത്. കേണ്‍ഗ്രസ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടിയിലെ പ്രമുഖ എംഎല്‍എമാര്‍ ബിജെപിയുമായി സഹകരിക്കുന്നത് ദേശീയ ജനാധിപത്യ സഖ്യത്തിന് വന്‍ രാഷ്‌ട്രീയ വിജയമാകുകയാണ്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പകുതിയോളം എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ സംസ്ഥാനത്ത് ബിജെപിയുടെ കരുത്ത് ഇരട്ടിച്ചിരിക്കുകയാണ്. ബിഹാറിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേരും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തത് കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമാണ്. നിയമസഭാ കക്ഷിയില്‍ കൃത്യമായ നേതാവോ വിപ്പോ ഇല്ലാത്തത് കോണ്‍ഗ്രസിനെ നാഥനില്ലാ കളരിയാക്കി മാറ്റിയിരിക്കുകയാണ്. ദേശീയതക്ക് അനുകൂലമായി വോട്ട് ചെയ്ത ഈ ജനപ്രതിനിധികള്‍ വൈകാതെ തന്നെ ബിജെപിയില്‍ ചേരുമെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ആറ് പേരില്‍ നാല് എംഎല്‍എമാര്‍ ഒന്നിച്ച് നീങ്ങിയാല്‍ അവര്‍ക്ക് പിന്നീട് അയോഗ്യത ഭീഷണിയില്ലാതെയാകും. നിലവില്‍ മൂന്ന് പേര്‍ ബിജെപി അനുകൂല നിലപാട് എടുത്തതോടെ, നാലാമത്തെ നേതാവും കലാം മാറും എന്നാണ് സൂചന. ബിഹാര്‍ രാഷ്‌ട്രീയത്തില്‍ പണ്ട് നിര്‍ണ്ണായക ശക്തിയായിരുന്ന കോണ്‍ഗ്രസ് ഇന്ന് സമാനതകളില്ലാത്ത ഒരു ‘നേതൃത്വ ശൂന്യത’ നേരിടുകയാണ്. പാര്‍ട്ടിയെ നയിക്കാന്‍ ശക്തനായൊരു നേതാവോ കൃത്യമായ രാഷ്‌ട്രീയ ദിശാബോധമോ ഇല്ലാത്തത് നിയമസഭാ കക്ഷിക്കുള്ളില്‍ വലിയ അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്. നിലവില്‍ നിയമസഭയിലുള്ള വെറും 6 എം.എല്‍.എമാരില്‍ പകുതിയോളം പേരും പാര്‍ട്ടിയുമായി മാനസികമായി അകന്നു കഴിഞ്ഞു എന്നതും, അവര്‍ എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുകയാണെന്നതും ഹൈക്കമാന്‍ഡിനെ വല്ലാതെ അലട്ടുന്നുണ്ട്.

ബി.ജെ.പി – 89
രാഷ്‌ട്രീയ ജനതാദള്‍ – 25
ജനതാദള്‍ യുണൈറ്റഡ് -85
കോണ്‍ഗ്രസ് – 6
ലോക് ജനശക്തി പാര്‍ട്ടി – 19
ഹിന്ദുസ്ഥാനി അവാം മോര്‍ച്ച – 5
എഐഎംഐഎം – 5
മറ്റുള്ളവര്‍ – 9

‘മാര്‍ച്ച് 16-ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ അഞ്ച് സീറ്റുകളിലും എന്‍ഡിഎ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.

Tags: ElectionCongressBJPBihar
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies