പട്ന: ബിഹാര്‍ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുന്ന നിര്‍ണ്ണായക നീക്കങ്ങള്‍ സജീവമാകുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ, കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കുന്നത് ബിജെപി ക്യാമ്പിന് വലിയ ആവേശമാണ് പകരുന്നത്. കേണ്‍ഗ്രസ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടിയിലെ പ്രമുഖ എംഎല്‍എമാര്‍ ബിജെപിയുമായി സഹകരിക്കുന്നത് ദേശീയ ജനാധിപത്യ സഖ്യത്തിന് വന്‍ രാഷ്‌ട്രീയ വിജയമാകുകയാണ്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പകുതിയോളം എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ സംസ്ഥാനത്ത് ബിജെപിയുടെ കരുത്ത് ഇരട്ടിച്ചിരിക്കുകയാണ്. ബിഹാറിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേരും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തത് കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമാണ്. നിയമസഭാ കക്ഷിയില്‍ കൃത്യമായ നേതാവോ വിപ്പോ ഇല്ലാത്തത് കോണ്‍ഗ്രസിനെ നാഥനില്ലാ കളരിയാക്കി മാറ്റിയിരിക്കുകയാണ്. ദേശീയതക്ക് അനുകൂലമായി വോട്ട് ചെയ്ത ഈ ജനപ്രതിനിധികള്‍ വൈകാതെ തന്നെ ബിജെപിയില്‍ ചേരുമെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ആറ് പേരില്‍ നാല് എംഎല്‍എമാര്‍ ഒന്നിച്ച് നീങ്ങിയാല്‍ അവര്‍ക്ക് പിന്നീട് അയോഗ്യത ഭീഷണിയില്ലാതെയാകും. നിലവില്‍ മൂന്ന് പേര്‍ ബിജെപി അനുകൂല നിലപാട് എടുത്തതോടെ, നാലാമത്തെ നേതാവും കലാം മാറും എന്നാണ് സൂചന. ബിഹാര്‍ രാഷ്‌ട്രീയത്തില്‍ പണ്ട് നിര്‍ണ്ണായക ശക്തിയായിരുന്ന കോണ്‍ഗ്രസ് ഇന്ന് സമാനതകളില്ലാത്ത ഒരു ‘നേതൃത്വ ശൂന്യത’ നേരിടുകയാണ്. പാര്‍ട്ടിയെ നയിക്കാന്‍ ശക്തനായൊരു നേതാവോ കൃത്യമായ രാഷ്‌ട്രീയ ദിശാബോധമോ ഇല്ലാത്തത് നിയമസഭാ കക്ഷിക്കുള്ളില്‍ വലിയ അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്. നിലവില്‍ നിയമസഭയിലുള്ള വെറും 6 എം.എല്‍.എമാരില്‍ പകുതിയോളം പേരും പാര്‍ട്ടിയുമായി മാനസികമായി അകന്നു കഴിഞ്ഞു എന്നതും, അവര്‍ എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുകയാണെന്നതും ഹൈക്കമാന്‍ഡിനെ വല്ലാതെ അലട്ടുന്നുണ്ട്.
ബി.ജെ.പി – 89
രാഷ്‌ട്രീയ ജനതാദള്‍ – 25
ജനതാദള്‍ യുണൈറ്റഡ് -85
കോണ്‍ഗ്രസ് – 6
ലോക് ജനശക്തി പാര്‍ട്ടി – 19
ഹിന്ദുസ്ഥാനി അവാം മോര്‍ച്ച – 5
എഐഎംഐഎം – 5
മറ്റുള്ളവര്‍ – 9
‘മാര്‍ച്ച് 16-ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ അഞ്ച് സീറ്റുകളിലും എന്‍ഡിഎ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.















