ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; കത്തി ഉപയോഗിച്ച് കൈഞരമ്പ് മുറിക്കാന്‍ ശ്രമം; തുടര്‍ന്ന് വീട് തീയിട്ട് നശിപ്പിച്ച് യുവാവ്; അക്രമത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; കത്തി ഉപയോഗിച്ച് കൈഞരമ്പ് മുറിക്കാന്‍ ശ്രമം; തുടര്‍ന്ന് വീട് തീയിട്ട് നശിപ്പിച്ച് യുവാവ്; അക്രമത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു

Greeshma M NairbyGreeshma M Nair
Apr 2, 2026, 12:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ യുവാവ് ബന്ധുവിന്റെ വീട് തീയിട്ട് നശിപ്പിച്ചു. കണിയാപുരത്ത് വാടകയ്‌ക്ക് താമസിക്കുന്ന ഷാജഹാന്റെ വീടിനാണ് ഭാര്യയുടെ സഹോദരീ പുത്രനായ ഫൈസല്‍ (28) തീയിട്ടത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് വലിയ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസല്‍ ഷാജഹാന്റെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്. വീട്ടുകാര്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു.

കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ഫൈസല്‍, വീട് കത്തിക്കുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി. ഫൈസലിന്റെ അക്രമം ഭയന്ന് ഷാജഹാനും ഭാര്യ അമീനയും സമീപത്തെ വീട്ടിലേക്ക് മാറിനിന്ന സമയത്താണ് ഇയാള്‍ വീടിന് തീയിട്ടത്. തീ വീടിനുള്ളിലേക്ക് ആളിപ്പടര്‍ന്നതോടെ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സ്‌ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അക്രമത്തില്‍ വീടും ഉള്ളിലുണ്ടായിരുന്ന സാധനസാമഗ്രികളും പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി കണിയാപുരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശത്ത് ലഹരി സംഘങ്ങളുടെ ശല്യം വര്‍ധിച്ചുവരുന്നതായും ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു.

Tags: Drugshouseyouth set firenot giving money
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies