സിബിഎസ്ഇ പുതിയ പാഠ്യപദ്ധതി ഇന്ന് പുറത്തിറക്കും; ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ വലിയ മാറ്റങ്ങള്‍; രക്ഷിതാക്കളും കുട്ടികളും ആകാംക്ഷയില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിബിഎസ്ഇ പുതിയ പാഠ്യപദ്ധതി ഇന്ന് പുറത്തിറക്കും; ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ വലിയ മാറ്റങ്ങള്‍; രക്ഷിതാക്കളും കുട്ടികളും ആകാംക്ഷയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 02:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: 2026-27 അധ്യയന വര്‍ഷത്തേക്കുള്ള 9 മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ പുതുക്കിയ പാഠ്യപദ്ധതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഇന്ന് പുറത്തിറക്കും. ഉച്ചയ്‌ക്ക് 3 മണിയോടെയാണ് പാഠ്യപദ്ധതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാനമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരം.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദ്ദേശിച്ച രീതിയിലുള്ള മാറ്റങ്ങള്‍ ഈ വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസില്‍ നടപ്പിലാക്കി തുടങ്ങും. ഇതിന്റെ ഭാഗമായി 9, 10 ക്ലാസുകളിലെ പുതുക്കിയ പാഠ്യപദ്ധതിയാണ് ഇന്ന് പുറത്തിറക്കുന്നത്. കേവലം മനഃപാഠമാക്കുന്ന രീതിക്ക് പകരം കുട്ടികളുടെ പ്രായോഗിക നൈപുണ്യ വികസനം , അനുഭവങ്ങളിലൂടെയുള്ള പഠനം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കിയാണ് പുതിയ പാഠ്യപദ്ധതി പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാറ്റങ്ങളെക്കുറിച്ച് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തമായ ധാരണ നല്‍കുന്നതിനായി ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് സി.ബി.എസ്.ഇ പ്രത്യേക വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. സി.ബി.എസ്.ഇയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം ഈ സെഷനില്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്.

പുതിയ പാഠ്യപദ്ധതി സി.ബി.എസ്.ഇയുടെ അക്കാദമിക് പോര്‍ട്ടലില്‍ ലഭ്യമാകും. സ്‌കൂളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യണം. വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അനുകൂല നിലപാട് ഉണ്ടായിരിക്കും. കൂടാതെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പരീക്ഷകളില്‍ വിജയിക്കുന്നതിനപ്പുറം സമഗ്ര മാറ്റം ഉറപ്പാക്കുന്നതിലേക്ക് വ്യാപിക്കും. എല്ലാ സ്‌കൂളുകളും പുതുക്കിയ സിലബസും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ബോര്‍ഡ് വ്യക്തമാക്കി. പാഠ്യപദ്ധതിയിലെ മാറ്റങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ബോധവാന്മാരാക്കാന്‍ പ്രത്യേക പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ സ്‌കൂള്‍ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനവും പഠനത്തില്‍ കൂടുതല്‍ വഴക്കവും ഉറപ്പാക്കുന്ന രീതിയിലാണ് എന്‍.സി.എഫ്-2023 വിഭാവനം ചെയ്തിരിക്കുന്നതെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

അതേസമയം, 3 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച പുതിയ എഐ പാഠ്യപദ്ധതി അവതരിപ്പിച്ചു. കൃത്രിമബുദ്ധി, കമ്പ്യൂട്ടേഷണല്‍ ചിന്ത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പാഠ്യപദ്ധതി, മനഃപാഠ പഠനത്തെ വിമര്‍ശനാത്മക ചിന്തയിലേക്ക് മാറ്റാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് മന്ത്രാലയം പറഞ്ഞു. 3 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധിതമായ ഈ പരിപാടി അടുത്ത വര്‍ഷം 9, 10 ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Tags: CBSEnew syllabus9 to 12 class
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies