പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; എം.സി റോഡിലും എ.സി റോഡിലും ഏപ്രില്‍ 4-ന് ഗതാഗത നിയന്ത്രണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; എം.സി റോഡിലും എ.സി റോഡിലും ഏപ്രില്‍ 4-ന് ഗതാഗത നിയന്ത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 03:03 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം/തിരുവല്ല: എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 4-ാം തീയതി ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും എത്തുന്നതിനാല്‍ എം.സി റോഡിലും എ.സി റോഡിലും വിപുലമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അന്നേ ദിവസം ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകിട്ട് 6 മണി വരെ തിരുവല്ല മുതല്‍ ചങ്ങനാശ്ശേരി വരെയാണ് പ്രധാന നിയന്ത്രണങ്ങള്‍.

വൈകിട്ട് 3-ന് ചങ്ങനാശ്ശേരി പെരുന്ന എന്‍.എസ്.എസ് ഹിന്ദു കോളേജ് മൈതാനത്താണാണ് അദ്ദേഹം എത്തുന്നത്. തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ നിന്ന് കാര്‍ മാര്‍ഗ്ഗം എം.സി റോഡിലൂടെ തിരുവല്ല നഗരസഭാ മൈതാനത്തേക്ക്. ഉച്ചയ്‌ക്ക് 1 മണി മുതല്‍ ചങ്ങനാശ്ശേരിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. 2 മണിയോടെ നഗരം പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലാകും. 4-ാം തീയതി ഉച്ചയ്‌ക്ക് ശേഷം എം.സി റോഡിലെ യാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അടിയന്തര ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ പോലീസ് നിര്‍ദ്ദേശിച്ച സമാന്തര പാതകള്‍ ഉപയോഗിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പ്രധാന ഗതാഗത മാറ്റങ്ങള്‍:
1. ആലപ്പുഴ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍:
കോട്ടയത്തേക്ക്: എ.സി റോഡ് വഴി വരുന്നവര്‍ കിടങ്ങറ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് കുന്നുംകരി, വാലടി വഴി എം.സി റോഡിലെ പൂവന്തുരുത്തില്‍ എത്തി യാത്ര തുടരണം.

തിരുവല്ലയിലേക്ക്: കിടങ്ങറയില്‍ നിന്ന് മുട്ടാര്‍ വഴി തിരുവല്ല-അമ്പലപ്പുഴ റോഡിലെത്തണം.

കെ.എസ്.ആര്‍.ടി.സി: ആലപ്പുഴയില്‍ നിന്നുള്ള ബസ്സുകള്‍ ചങ്ങനാശ്ശേരി കൈലാത്ത് പമ്പ്, മാതാ വേ ബ്രിഡ്ജ് എന്നിവിടങ്ങളില്‍ യാത്ര അവസാനിപ്പിക്കണം.

2. ചങ്ങനാശ്ശേരിയില്‍ നിന്നുള്ള വാഹനങ്ങള്‍:
തിരുവല്ല ഭാഗത്തേക്ക്: മാര്‍ക്കറ്റ് ഭാഗത്ത് നിന്നുള്ളവര്‍ എസ്.എച്ച് ജംഗ്ഷനില്‍ എത്തി പായിപ്പാട് വഴി പോകണം.

തിരുവനന്തപുരം ഭാഗത്തേക്ക്: പാലാത്ര ബൈപാസ് വഴി വരുന്നവര്‍ എസ്.എച്ച് ജംഗ്ഷന്‍ – മുക്കാട്ടുപടി – നാലുകോടി – പായിപ്പാട് വഴി കവിയൂര്‍ റോഡില്‍ പ്രവേശിക്കണം.

ആലപ്പുഴയിലേക്ക്: ടൗണില്‍ നിന്ന് പുഴവാത് അമ്പലം റോഡ് വഴി മനക്കച്ചിറ കുരിശടിയിലെത്തി എ.സി റോഡില്‍ പ്രവേശിക്കാം (വണ്‍വേ നിയന്ത്രണം).

3. കോട്ടയം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍:
തിരുവല്ല/തിരുവനന്തപുരം: കോട്ടയത്ത് നിന്ന് വരുന്നവര്‍ പാലാത്ര ജംഗ്ഷനില്‍ നിന്ന് ബൈപാസ് വഴി തിരിഞ്ഞ് നാലുകോടി, പായിപ്പാട് വഴി പോകണം.

ദീര്‍ഘദൂര യാത്രക്കാര്‍: മണര്‍കാട്, പുതുപ്പള്ളി, കറുകച്ചാല്‍, മല്ലപ്പള്ളി വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നത് അഭികാമ്യം.

4. തിരുവനന്തപുരം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍:
എറണാകുളം/കോട്ടയം: ചെങ്ങന്നൂരില്‍ നിന്ന് മുളക്കുഴ, പുല്ലാട്, മല്ലപ്പള്ളി വഴി മണര്‍കാട് ബൈപാസ് റോഡിലെത്തി പട്ടിത്താനം ജംഗ്ഷന്‍ വഴി പോകണം.

മറ്റൊരു വഴി: ചെങ്ങന്നൂര്‍ – പാണ്ടനാട് – പരുമല – മാന്നാര്‍ – ചക്കുളത്തുകാവ് – അമ്പലപ്പുഴ വഴി നാഷണല്‍ ഹൈവേയിലോ എ.സി റോഡിലോ പ്രവേശിക്കാം.

Tags: Narendra Modikerala electionthiruvallaRoad Showchanganachery
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies