തിരുവനന്തപുരം: കോടികൾ വിലമതിക്കുന്ന ഭൂമി സേവാഭാരതിക്ക് കൈമാറി തിരുവനന്തപുരം സ്വദേശി. തച്ചോട്ടുകാവ് കേശവമംഗലത്തു വീട്ടിൽ മോഹനൻനായർ സേവാഭാരതിക്ക് ദാനം ചെയ്ത സ്ഥലത്തിന്റെ ആധാരം ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ് സുദർശൻ ഏറ്റുവാങ്ങി.
മലയിൻകീഴ് പഞ്ചായത്തിലെ തച്ചോട്ടുകാവ് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന 1.86 ഏക്കർ സ്ഥലമാണ് ദാനം ചെയ്തത്. ഖണ്ഡ് സംഘചാലക് ഹരികുമാർ, സേവാഭാരതി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സുജിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.















