ആഗോള പ്രതിരോധ വിപണിയില്‍ ഭാരതത്തിന്റെ കരുത്ത് തെളിയിച്ച് പുതിയ കണക്കുകള്‍; കയറ്റുമതിയില്‍ റെക്കോര്‍ഡ് കുതിപ്പ്; 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത് 38,424 കോടി രൂപയുടെ നേട്ടം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള പ്രതിരോധ വിപണിയില്‍ ഭാരതത്തിന്റെ കരുത്ത് തെളിയിച്ച് പുതിയ കണക്കുകള്‍; കയറ്റുമതിയില്‍ റെക്കോര്‍ഡ് കുതിപ്പ്; 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത് 38,424 കോടി രൂപയുടെ നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2026, 11:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ആഗോള പ്രതിരോധ വിപണിയില്‍ ഭാരതത്തിന്റെ കരുത്ത് വിളിച്ചോതി പുതിയ കണക്കുകള്‍ പുറത്ത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 38,424 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 63 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ആഗോള പ്രതിരോധ നിര്‍മ്മാണ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ നേട്ടത്തെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.

പ്രതിരോധ കയറ്റുമതിയിലെ ഈ വമ്പിച്ച വളര്‍ച്ചയ്‌ക്ക് പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ഒരുപോലെ കരുത്തുപകരുന്നതായിരുന്നു. കയറ്റുമതിയില്‍ 151 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ രേഖപ്പെടുത്തിയത്. മൊത്തം കയറ്റുമതിയുടെ 55 ശതമാനവും ഇവരുടെ സംഭാവനയാണ്. 17,353 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തുകൊണ്ട് സ്വകാര്യ കമ്പനികള്‍ 45 ശതമാനം പങ്കാളിത്തവും ഉറപ്പാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചു എന്നത് ശ്രദ്ധേയമാണ്.

നിലവില്‍ ലോകത്തെ 80-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ബ്രഹ്‌മോസ് മിസൈല്‍, തേജസ് വിമാനം, ആകാശ് & പിനാക, അര്‍ജുന്‍ ടാങ്ക് എന്നീ ഇന്ത്യന്‍ സംവിധാനങ്ങള്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. അര്‍ജന്റീന, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസിനെ സ്വന്തമാക്കാന്‍ ഒരുങ്ങുകുയാണ്.

അര്‍മേനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനവും പിനാക റോക്കറ്റ് ലോഞ്ചറുകളും ഇതിനകം തന്നെ തങ്ങളുടെ സേനയുടെ ഭാഗമാക്കിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ അര്‍ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്കുകള്‍ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കയറ്റുമതി നടപടിക്രമങ്ങള്‍ ലളിതമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ പ്രതിരോധ കയറ്റുമതിക്കാരുടെ എണ്ണം 128-ല്‍ നിന്ന് 145 ആയി വര്‍ധിച്ചു.

വെറും അനുബന്ധ ഭാഗങ്ങള്‍ കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് നിന്ന് മിസൈലുകളും യുദ്ധവിമാനങ്ങളും ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ സജ്ജമായ പ്ലാറ്റ്ഫോമുകള്‍ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് ഇന്ത്യ ഉയര്‍ന്നു കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതിരോധ കയറ്റുമതി നിര്‍ണ്ണായക പങ്കുവഹിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Tags: thejasbrahmosindia defence exportrecord buyers
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies