മലനീകരണ നിയന്ത്രണത്തില്‍ വിട്ടുവീഴ്ചയില്ല; 'NO PUC, NO FUEL' നിയമം നടപ്പാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍; വായുമലിനീകരണം തടയുന്നതിനായി നിയന്ത്രണവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലനീകരണ നിയന്ത്രണത്തില്‍ വിട്ടുവീഴ്ചയില്ല; ‘NO PUC, NO FUEL’ നിയമം നടപ്പാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍; വായുമലിനീകരണം തടയുന്നതിനായി നിയന്ത്രണവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 12:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളുമായി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. ‘എയര്‍ പൊല്യൂഷന്‍ മിറ്റിഗേഷന്‍ ആക്ഷന്‍ പ്ലാന്‍ 2026’ വെള്ളിയാഴ്ച മുഖ്യമന്ത്രി പുറത്തിറക്കി. മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്നത് ഉള്‍പ്പെടെയുള്ള ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കര്‍ശന നിര്‍ദ്ദേശങ്ങളാണ് പദ്ധതിയിലുള്ളത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് കര്‍ശന തീരുമാനങ്ങള്‍ എടുത്തത്.

മലിനീകരണ നിയന്ത്രണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ‘NO PUC, NO FUEL’ നിയമം ഡിജിറ്റല്‍ ക്യാമറകളുടെ സഹായത്തോടെ കര്‍ശനമായി നടപ്പിലാക്കുമെന്നും അറിയിച്ചു. ഇതിനു പുറമെ നവംബര്‍ 1 മുതല്‍ ബിഎസ്-6 മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചരക്ക് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും ഇളവ്. മലിനീകരണം രൂക്ഷമാകുന്ന ഘട്ടങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുന്നതും ഓഫീസ് സമയങ്ങളില്‍ മാറ്റം വരുത്തുന്നതും പരിഗണനയിലുണ്ടെന്നും യോഗത്തില്‍ പറഞ്ഞു.

മറ്റ് പദ്ധതികളും മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്. പൊതുഗതാഗതത്തിനായി 2028-29 ഓടെ നഗരത്തിലെ ബസ്സുകളുടെ എണ്ണം 13,760 ആയി ഉയര്‍ത്തും. ഇലക്ട്രിക് ബസ്സുകള്‍ക്കായിരിക്കും മുന്‍ഗണന. കൂടാതെ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നഗരത്തില്‍ 32,000 ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും ഇലക്ട്രിക് ആക്കാനും നിര്‍ദ്ദേശമുണ്ട്.

നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പോര്‍ട്ടല്‍ സജ്ജമാക്കാനും പദ്ധതിയുണ്ട്. മലിനീകരണം നിരീക്ഷിക്കാന്‍ വാര്‍ഡ് തലത്തില്‍ ‘വായു രക്ഷക്’ ടീമുകളെ വിന്യസിക്കും. പരാതികള്‍ അറിയിക്കാന്‍ 311 പ്ലാറ്റ്ഫോം പരിഷ്‌കരിക്കും. കൂടാതെ ഒരു സെന്‍ട്രലൈസ്ഡ് ഗ്രീന്‍ വാര്‍ റൂമും ഇന്റഗ്രേറ്റഡ് കമാന്‍ഡ് സെന്ററും സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഈ വര്‍ഷം 70 ലക്ഷം മരങ്ങള്‍ നടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കാബിനറ്റ് മന്ത്രിമാരായ പ്രവേശ് സാഹിബ് സിംഗ്, മഞ്ജീന്ദര്‍ സിംഗ് സിര്‍സ, പങ്കജ് കുമാര്‍ സിംഗ് എന്നിവരും ചീഫ് സെക്രട്ടറി രാജീവ് വര്‍മ്മയും പങ്കെടുത്തു. വായുമലിനീകരണം തടയുന്നത് സര്‍ക്കാരിന്റെ നയപരമായ ബാധ്യതയാണെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Tags: delhi pollutiondelhi cmRekha Guptamitigation plan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies