ബ്രിഗേഡിയറുടെ കൊലപാതകം: ഡെറാഡൂണില്‍ പോലീസും പ്രതികളും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് വെടിയേറ്റു, രണ്ടുപേര്‍ പിടിയില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്രിഗേഡിയറുടെ കൊലപാതകം: ഡെറാഡൂണില്‍ പോലീസും പ്രതികളും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് വെടിയേറ്റു, രണ്ടുപേര്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 01:20 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂണ്‍: വിരമിച്ച ആര്‍മി ബ്രിഗേഡിയറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പോലീസും പ്രതികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഡെറാഡൂണിലെ രാജ്പൂര്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പ്രതിക്ക് വെടിയേറ്റു. സംഭവത്തില്‍ രണ്ട് പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തെത്തുടര്‍ന്ന് രാജ്പൂര്‍ മേഖലയില്‍ പോലീസ് നടത്തിയ പരിശോധനയ്‌ക്കിടെയാണ് പ്രതികളെ ജോഹ്രി ഗ്രാമത്തിന് സമീപം കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ പ്രതികള്‍ ഗുനിയാല്‍ ഗ്രാമത്തിലെ വനമേഖലയിലേക്ക് കടന്നുകളയാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പോലീസിന് നേരെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്വയരക്ഷയ്‌ക്കായി പോലീസ് തിരിച്ചു വെടിവെച്ചപ്പോള്‍ ഒരു പ്രതിയുടെ കാലിന് പരിക്കേറ്റു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചു.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ മുഹമ്മദ് കാവിഷ് ഹുസൈന്‍ ത്യാഗി (22), സഹാറന്‍പൂര്‍ സ്വദേശിയായ ശാന്തനു ത്യാഗി (21) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു പിസ്റ്റളും പോലീസ് കണ്ടെടുത്തു. വിരമിച്ച ബ്രിഗേഡിയര്‍ മുകേഷ് കുമാര്‍ ജോഷിയുടെ മരണത്തിന് കാരണമായ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ദിവസം രാവിലെ നടക്കാനിറങ്ങിയ ബ്രിഗേഡിയര്‍ ജോഷി, രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

പ്രതികള്‍ തലേദിവസം രാത്രി ഡെറാഡൂണിലെ ‘ജെന്‍ ഇസഡ്’ ക്ലബ്ബില്‍ പോയിരുന്നു. അവിടെ ബില്ലിനെച്ചൊല്ലി ക്ലബ് ജീവനക്കാരുമായി തര്‍ക്കമുണ്ടാവുകയും പ്രതികളെ ജീവനക്കാര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് പ്രതികാരം ചെയ്യാന്‍ ക്ലബ് ഉടമകളെ പിന്തുടര്‍ന്ന പ്രതികള്‍ ജോഹ്രി ഗ്രാമത്തില്‍ വെച്ച് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ വെടിയുണ്ടയാണ് നിര്‍ഭാഗ്യവശാല്‍ ആ സമയം വഴിയിലൂടെ നടന്നുപോവുകയായിരുന്ന ബ്രിഗേഡിയര്‍ ജോഷിക്ക് ഏറ്റത്.

സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രമേന്ദ്ര ഡോഭാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags: culpritPOLICE ARRESTEDbrigadier murder
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies