ക്രിക്കറ്റ് നയതന്ത്രം: ഇന്ത്യയുമായി ബന്ധം പുതുക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്; സെപ്റ്റംബറില്‍ ടീം ഇന്ത്യ ബംഗ്ലാദേശിലേക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് നയതന്ത്രം: ഇന്ത്യയുമായി ബന്ധം പുതുക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്; സെപ്റ്റംബറില്‍ ടീം ഇന്ത്യ ബംഗ്ലാദേശിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 03:01 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ഇന്ത്യയുമായുള്ള കായിക ബന്ധം മെച്ചപ്പെടുത്തുന്നതിനും പുതിയ സഹകരണ മേഖലകള്‍ കണ്ടെത്തുന്നതിനുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ സമീപിച്ചു. ബിസിസിഐയുമായി പതിവായി ആശയവിനിമയം നടത്താറുണ്ടെന്നും ഇതിന്റെ ഭാഗമായി ഔദ്യോഗിക കത്ത് നല്‍കിയതായും ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ നസ്മുല്‍ ആബെദിന്‍ ഫഹീം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സ്ഥിരീകരിച്ചു.

2026 സെപ്റ്റംബറില്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം ബംഗ്ലാദേശില്‍ പര്യടനം നടത്തും. ഇതിന് പിന്നാലെ ബംഗ്ലാദേശ് വനിതാ ടീം ഇന്ത്യ സന്ദര്‍ശിക്കാനും തീരുമാനമായിട്ടുണ്ട്. ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ക്ക് പുറമെ മറ്റ് സഹകരണ സാധ്യതകളും കത്തില്‍ ബിസിബി മുന്നോട്ടുവെച്ചിട്ടുണ്ട്. ഐപിഎല്‍ 2026-ന് മുന്നോടിയായി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തെങ്കിലും രാഷ്‌ട്രീയ കാരണങ്ങളാല്‍ ബിസിസിഐ ഇടപെട്ട് താരത്തെ റിലീസ് ചെയ്യിപ്പിച്ചത് ഇരു ബോര്‍ഡുകളും തമ്മില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ടി20 ലോകകപ്പ് ബംഗ്ലാദേശ് ബഹിഷ്‌കരിച്ചതും ബന്ധം വഷളാക്കി.

എന്നാല്‍, ഫെബ്രുവരി 12-ന് നടന്ന തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചു. ഏപ്രില്‍ 7, 8 തീയതികളില്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. ഖലീലുര്‍ റഹ്‌മാന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ക്രിക്കറ്റ് ലോകത്തുനിന്നും ശുഭവാര്‍ത്തകള്‍ പുറത്തുവരുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. 2025 ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന പര്യടനം സുരക്ഷാ കാരണങ്ങളാലാണ് മാറ്റിവെച്ചിരുന്നത്.

മത്സരക്രമം:

സെപ്റ്റംബര്‍ 1: ഒന്നാം ഏകദിനം (മിര്‍പൂര്‍)

സെപ്റ്റംബര്‍ 3: രണ്ടാം ഏകദിനം (മിര്‍പൂര്‍)

സെപ്റ്റംബര്‍ 6: മൂന്നാം ഏകദിനം (ചട്ടോഗ്രാം)

സെപ്റ്റംബര്‍ 9: ഒന്നാം ടി20 (ചട്ടോഗ്രാം)

സെപ്റ്റംബര്‍ 12: രണ്ടാം ടി20 (മിര്‍പൂര്‍)

സെപ്റ്റംബര്‍ 13: മൂന്നാം ടി20 (മിര്‍പൂര്‍)

ബിസിസിഐയും ബിസിബിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ സമയക്രമത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും.

Tags: bcciIndiabangladesh cricket board
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies