കുടകില്‍ ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജിതം വനംവകുപ്പും പോലീസും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുടകില്‍ ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജിതം വനംവകുപ്പും പോലീസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 04:04 pm IST
FacebookTwitterWhatsAppTelegram

മടിക്കേരി: കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിങ്ങിനിടെ കണ്ണൂര്‍ സ്വദേശിനിയായ ഐടി പ്രൊഫഷണലിനെ കാണാതായി. കൊച്ചിയില്‍ ജോലി ചെയ്യുന്ന ശരണ്യയെ (36) ആണ് കഴിഞ്ഞ രണ്ട് ദിവസമായി വനമേഖലയില്‍ കാണാതായത്. വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്തമായി വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ഏപ്രില്‍ രണ്ടിനാണ് ശരണ്യ കുടകിലെ യാവകപടി എന്ന ഗ്രാമത്തില്‍ എത്തിയത്. അവിടെയുള്ള ഒരു ഹോംസ്റ്റേയില്‍ താമസിച്ച ശേഷം ഒറ്റയ്‌ക്കാണ് ഇവര്‍ ട്രെക്കിങ്ങിന് ഇറങ്ങിയത്. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറും നല്‍കിയാണ് ശരണ്യ കാട്ടിലേക്ക് പ്രവേശിച്ചത്. ഇവര്‍ ട്രെക്കിങ് റൂട്ടിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാല്‍, തിരികെ ഇറങ്ങിയതായി യാതൊരു രേഖകളുമില്ല. കാണാതാകുന്നതിന് തൊട്ടുമുമ്പ് ശരണ്യ ഫോണില്‍ സംസാരിച്ചിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും വനത്തിനുള്ളിലെ കുത്തനെയുള്ള പാതകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. പ്രദേശത്തെ പ്രതികൂല കാലാവസ്ഥയും നിബിഡ വനവും തിരച്ചിലിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ശരണ്യയെ കണ്ടെത്താന്‍ ഡ്രോണുകളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്.

ബന്ധുക്കള്‍ കുടകിലെത്തിയിട്ടുണ്ട്. കാണാതായിട്ട് 48 മണിക്കൂര്‍ പിന്നിട്ട സാഹചര്യത്തില്‍ വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖലകളിലടക്കം പരിശോധന വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags: missingGirltrekingcoorg
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies