കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്; വണ്ടി ഓടിക്കുന്നമ്പോള്‍ ഉറങ്ങിപോയതെന്ന് ഡോക്ടര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്; വണ്ടി ഓടിക്കുന്നമ്പോള്‍ ഉറങ്ങിപോയതെന്ന് ഡോക്ടര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2026, 12:30 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: മട്ടന്നൂര്‍ പൊറോറമുക്കില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ അസ്ഥിരോഗ വിദഗ്ധനായ ഡോക്ടര്‍ക്കെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തു. പയ്യാമ്പലം സ്വദേശിയായ ഡോ. സുഹൈല്‍ ബഷീറാണ് സംഭവത്തില്‍ പോലീസ് നടപടി നേരിടുന്നത്. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമായ കെ. സുരേന്ദ്രനാണ് അപകടത്തില്‍ പരിക്കേറ്റത്.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുരേന്ദ്രനെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയതിനെത്തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

പരിക്കേറ്റ സുരേന്ദ്രനെ വിദഗ്ധ ചികിത്സയ്‌ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതേ ആശുപത്രി പരിസരത്ത് ഹെഡ്ലൈറ്റ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയ കറുത്ത കാറിനെക്കുറിച്ച് ബന്ധുക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാര്‍ ഡോക്ടറുടേതാണെന്ന് സ്ഥിരീകരിച്ചു. ഡോക്ടറെ കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് നോട്ടീസ് നല്‍കി വിട്ടയച്ചു. അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

വാഹനം ഓടിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് ഡോക്ടര്‍ പോലീസിന് നല്‍കിയ മൊഴി. അപകടം നടന്നപ്പോള്‍ ഭയം കാരണം വാഹനം നിര്‍ത്താതെ പോയതാണെന്നും അദ്ദേഹം വിശദീകരിച്ചു. അപകടത്തില്‍ പരിക്കേറ്റ സുരേന്ദ്രന്റെ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തില്‍ ഇതേ ഡോക്ടറും ഉള്‍പ്പെട്ടിരുന്നതായി സൂചനകളുണ്ട്. ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ ബിനു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിവരികയാണ്. നിലവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുരേന്ദ്രന്‍ വീട്ടില്‍ വിശ്രമത്തിലാണ്.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും പരിക്കേറ്റയാള്‍ക്ക് ചികിത്സ ലഭ്യമാക്കാതെ അപകടവിവരം പോലീസില്‍ നിന്ന് മറച്ചുവെച്ചതിനുമാണ് മോട്ടോര്‍ വാഹന നിയമപ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവും കേസെടുത്തിരിക്കുന്നത്.

Tags: AccidentcaseKannurDOCTOR
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies