'എന്തോ പന്തികേട് പോലെ, എല്ലാവരും മണ്ടൻമാരാണെന്ന് കരുതരുത്, വിശ്രമിക്കാൻ അത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്'; ശരണ്യയുടെ വാക്കുകളിൽ അസ്വാഭാവിക സംശയിച്ച് കൂടുതൽ പേ‍ർ രം​ഗത്ത്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്തോ പന്തികേട് പോലെ, എല്ലാവരും മണ്ടൻമാരാണെന്ന് കരുതരുത്, വിശ്രമിക്കാൻ അത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്’; ശരണ്യയുടെ വാക്കുകളിൽ അസ്വാഭാവിക സംശയിച്ച് കൂടുതൽ പേ‍ർ രം​ഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 01:50 pm IST
Facebook
Twitter
WhatsAppTelegram

കുടകിലെ തടിയൻറമോൾ മലയിൽ നാലു ദിവസം കുടുങ്ങിയ നാദാപുരം സ്വദേശി ശരണ്യയുടെ വാക്കുകളിൽ അസ്വാഭാവികത ആരോപിച്ച് കൂടുതൽ പേ‍ർ രം​ഗത്ത്. കഴിഞ്ഞ ദിവസം ശരണ്യയുടെ വാക്കുകളിൽ ശാസ്ത്രലേഖകൻ വിജയകുമാർ ബ്ലാത്തൂരും സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് സമാന സംശയം പ്രകടിപ്പിച്ച് പ്രശസ്ത പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനും രം​ഗത്തെത്തിയത്. കാട്ടിനുള്ളിൽ അകപ്പെട്ട ഒരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടേതെന്ന് ഹസൻ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

മുൻപ് വഴിതെറ്റി നാലു മണിക്കൂർ പാങ്ങോട്ട് പക്ഷി സങ്കേതത്തിൽ അകപ്പെട്ടിട്ടുണ്ടെന്നും അന്നുണ്ടായ പരിഭ്രാന്തി തനിക്ക് അറിയാമെന്നും ഹസൻ ഖാൻ പറയുന്നു. കാടിന്റെ ഭാവം ഭാവം രാത്രിയാകുമ്പോൾ മാറും. എത്ര ധൈര്യമുള്ളയാൾക്കും കാട്ടിൽ ജീവിക്കാൻ പ്രയാസമാണ്. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടാനാണ് എല്ലാവരും ശ്രമിക്കുക. ശബ്ദം വച്ചോ വന്ന വഴി കണ്ടുപിടിച്ചോ വെളിച്ചം വീഴുന്ന സമയത്ത് എങ്ങനെയെങ്കിലും ആളുള്ള സ്ഥലത്തെത്താൻ ശ്രമിക്കും.

ആദ്യ ദിവസം കാലുവേദനയാതിനാൽ അവിടെ വിശ്രമിച്ചു എന്നാണ് പറയുന്നത്. വിശ്രമിക്കാൻ അത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്. രണ്ടാം ദിവസം ഡ്രോൺ വരുന്നുണ്ടോ എന്ന് നോക്കി നിന്നു. മൂന്നാം ദിവസം മഴ പെയ്ത്  ഡ്രസ്  നനഞ്ഞതിനാൽ  സാധിച്ചില്ല. പറയുന്നത് തമ്മിൽ ചേ‍ർത്ത് വായിക്കാൻ സാധിക്കുന്നില്ല. കണ്ടിരിക്കുന്ന എല്ലാവരും മണ്ടന്മാരാകരുത്. മൂന്ന് ദിവസം ഭക്ഷണം കഴിഞ്ഞതിന്റെ ക്ഷീണം ശരണ്യയിൽ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

ഇത്രയും മൃഗങ്ങൾ ഉള്ള ഇടത്ത് നാലു ദിവസം കാട്ടിൽ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നും വിശ്വസിക്കാൻ അൽപം പ്രയാസവും ഉണ്ടെന്നും വിജയകുമാർ ബ്ലാത്തൂർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ് അദ്ദേഹം തടിയൻറമോൾ സന്ദർശിച്ച ചിത്രം സഹിതമാണ്  സംശയങ്ങളുന്നയിക്കുന്നത്.

‘ ശരണ്യ സുരക്ഷിതയായിരിക്കുന്നു. സന്തോഷ കാര്യം. ഇതാണ് തടിയന്റെമോൾ എന്ന പീക്ക് – 24 ഒക്ടോബറിൽ പോയതാണ് അവസാനം. അവിടെ വഴി തെറ്റാനുള്ള കാരണം എന്തെന്ന് ഇപ്പോഴും മനസിലായില്ല. എങ്കിലും ഇത്രയും മൃഗങ്ങൾ ഉള്ള ഇടത്ത് 4 ദിവസം കാട്ടിൽ അവർ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ് – വിശ്വസിക്കാൻ അത്പം പ്രയാസവും ഉണ്ട്. പുൽമേടിൽ എത്തിയാൽ അവരെ അന്വേഷിക്കുന്നവരെ കാണാൻ അത്ര പ്രയാസമുള്ളതല്ല . ഒരു രാത്രി കാട്ടിൽ കുടുങ്ങുന്നത് മനസിലാക്കാം – എങ്ങോട്ട് നടന്നാലും 10 -12 കിലോമീറ്റർ നടന്നാൽ പുറത്ത് കടക്കാൻ പറ്റുന്ന ത്രയേ ഉള്ളു അവിടം , എന്താണ് സംഭവിച്ചത് എന്ന് ശരണ്യ പറയുന്നത് വരെ കാത്തിരിക്കാം. എന്തായാലും അവരെ കണ്ടെത്താൻ ഇത്രയും താമസിച്ചത് കർണാടകയായതിനാൽ മാത്രമാകും. അല്ലാതെ അത്ര വലിയ ഏരിയ ഒന്നും ഇല്ല അവിടെ കൊടും കാടായി – അല്ലെങ്കിൽ മൂന്നു ദിവസം കാട്ടിൽ എന്നതിൽ എന്തോ ഒരു പന്തികേട് പോലെ – ഇത്രയും ആരോഗ്യത്തിലുള്ള അവർക്ക് അവിടെ നിന്ന് വഴി കണ്ടെത്താൻ ഇത്ര ദിവസം വേണ്ട’ വിജയകുമാർ പറഞ്ഞു.

Tags: Sharanyakudak
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies