ന്യൂഡൽഹി: ദക്ഷിണ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 11 പേർ മരിച്ചു . 40ലേറെ പേർക്ക് പരുക്കേറ്റു. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.
ലെബനൻ- സിറിയ അതിർത്തിയിൽ മസ്ന കേന്ദ്രീകരിച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ഈ അതിർത്തി വഴിയാണ് സിറിയയിലെ ഐഎസ് ഭീകരർ, ലെബനനിലെ ഹിസ്ബുള്ള ഭീകരർക്ക് ആയുധങ്ങൾ ലഭ്യമാക്കുന്നത്. മസ്ന അതിർത്തി വഴിയെത്തുന്ന പ്രധാനപ്പെട്ട ഗ്രാമങ്ങളായ കഫർത്ത, ജോന ഗ്രാമങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നിരിക്കുന്നത്.
ഹിസ്ബുള്ളയെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ഇസ്രായേലിൽ ഇതിനോടകം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ഹിസ്ബുളളയെ വീണ്ടും ശാക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്ന് ഐ.ആർ.ജി.സിയും വ്യക്തമാക്കി. ഇതോടെയാണ് ഇസ്രായേൽ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. അതേസമയം, ആക്രമണങ്ങൾ നിർത്തി വെക്കണമെന്ന് ലെബനനിലെ വ്യവസ്ഥാപിത സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.















