മുംബൈ ഗോരേഗാവില്‍ മതഘോഷയാത്രയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം: എട്ട് പേര്‍ അറസ്റ്റില്‍; ഘോഷയാത്രയില്‍ ആലപിച്ച ഭജനുകളെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തിലേക്ക് കലാശിച്ചത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുംബൈ ഗോരേഗാവില്‍ മതഘോഷയാത്രയ്‌ക്ക് നേരെ യുവാക്കളുടെ ആക്രമണം: എട്ട് പേര്‍ അറസ്റ്റില്‍; ഘോഷയാത്രയില്‍ ആലപിച്ച ഭജനുകളെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തിലേക്ക് കലാശിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 07:23 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഗോരേഗാവിലെ ദിന്ദോഷിയില്‍ മതഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം. സന്തോഷ് നഗര്‍ മാര്‍ക്കറ്റ് ഏരിയയില്‍ നടന്ന മറിയം മാതാ ശോഭായാത്രയ്‌ക്കിടെയാണ് ഒരു വിഭാഗം മുസ്ലീം യുവാക്കള്‍ ഭക്തരെ ആക്രമിച്ചത്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഘോഷയാത്രയില്‍ ആലപിച്ച ഭജനുകളെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഘോഷയാത്ര തടയാന്‍ ശ്രമിച്ച ഒരു സംഘം ആളുകള്‍ പന്തല്‍ നശിപ്പിക്കുകയും ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പങ്കാളികളെ മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ജോഗേശ്വരിയിലെ ട്രോമ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലാത്തിവീശിയാണ് അക്രമിസംഘത്തെ പിരിച്ചുവിട്ടത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയുകയും അര്‍ദ്ധരാത്രിയോടെ എട്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സന്തോഷ് നഗര്‍ ഇപ്പോള്‍ കനത്ത പോലീസ് സുരക്ഷയിലാണ്.

അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ, പ്രതികളില്‍ ചിലര്‍ താമസിച്ചിരുന്നത് അനധികൃത നിര്‍മ്മാണങ്ങളിലാണെന്ന് അധികൃതര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കനത്ത പോലീസ് സംരക്ഷണയില്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അനധികൃതമായ നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും നീക്കം ചെയ്തു. പൊതുസ്ഥലങ്ങള്‍ വീണ്ടെടുക്കുന്നതിനായുള്ള നടപടിയുടെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, ബിജെപി നേതാവ് കിരിത് സോമയ്യ ഇന്ന് പ്രദേശം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഹനുമാന്‍ ചാലിസ പാരായണത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

Tags: MumbaiPOLICE ARRESTEDHindu festivalyouth attacked
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies