ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനാവില്ല; യുവതി പ്രവേശനം സവിശേഷമായ ആരാധനാ രീതിയെയും ക്ഷേത്രത്തിന്റെ തനിമയെയും തകര്‍ക്കും; വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനിന്ന് കേന്ദ്രസര്‍ക്കാര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനാവില്ല; യുവതി പ്രവേശനം സവിശേഷമായ ആരാധനാ രീതിയെയും ക്ഷേത്രത്തിന്റെ തനിമയെയും തകര്‍ക്കും; വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനിന്ന് കേന്ദ്രസര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 10:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. യുവതി പ്രവേശനം അനുവദിച്ച മുന്‍ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുഖേന സമര്‍പ്പിച്ച രേഖാമൂലമുള്ള വാദത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഭക്തലക്ഷങ്ങളുടെ വിശ്വാസത്തെയും പ്രതിഷ്ഠയുടെ സങ്കല്പത്തെയും മുറിപ്പെടുത്തുന്ന ഇടപെടലുകള്‍ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

ശബരിമലയിലെ പ്രതിഷ്ഠ ‘നൈഷ്ഠിക ബ്രഹ്‌മചാരി’ സങ്കല്പത്തിലുള്ളതാണെന്നും അതുകൊണ്ടുതന്നെ നിലവിലുള്ള നിയന്ത്രണങ്ങള്‍ മതപരമായ ആചാരങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും കേന്ദ്രം വാദിക്കുന്നു. ആരാധനാമൂര്‍ത്തിയുടെ വ്യക്തിത്വവും സ്വത്വവും പരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ല. യുവതി പ്രവേശനം അനുവദിക്കുന്നത് ശബരിമലയിലെ സവിശേഷമായ ആരാധനാ രീതിയെയും ക്ഷേത്രത്തിന്റെ തനിമയെയും തകര്‍ക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

വിദേശ രാജ്യങ്ങളിലെ കോടതി വിധികള്‍ അതേപടി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പകര്‍ത്തിവെക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചു. ഭാരതത്തിന്റെ തനിമയാര്‍ന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും പാശ്ചാത്യ കണ്ണടയിലൂടെ കാണുന്നത് നീതിയല്ലെന്നാണ് കേന്ദ്ര നിലപാട്. ലക്ഷക്കണക്കിന് സ്ത്രീപുരുഷ ഭക്തര്‍ സ്വമേധയാ പിന്തുടരുന്ന ഈ ആചാരത്തില്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് വേണ്ടി മാറ്റം വരുത്തുന്നത് ശരിയല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ശബരിമലയുമായി യാതൊരു ബന്ധവുമില്ലാത്ത, പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സംഘടനയാണ് യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്ന വസ്തുത കേന്ദ്രം പ്രത്യേകമായി എടുത്തുപറഞ്ഞു. ശബരിമലയുടെ ഐതിഹ്യത്തെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ അറിവില്ലാത്തവര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിശ്വാസം അട്ടിമറിക്കപ്പെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ വാദമുഖങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Tags: SABARIMALAcentral governmentwomen entering
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies