നാളെ മുതല്‍ കേരളം ഡ്രൈ ഡേയിലേക്ക്; വോട്ടെടുപ്പ് പ്രമാണിച്ച് മൂന്ന് ദിവസം മദ്യശാലകള്‍ അടഞ്ഞുകിടക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാളെ മുതല്‍ കേരളം ഡ്രൈ ഡേയിലേക്ക്; വോട്ടെടുപ്പ് പ്രമാണിച്ച് മൂന്ന് ദിവസം മദ്യശാലകള്‍ അടഞ്ഞുകിടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 02:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് മദ്യവില്‍പനയ്‌ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച (നാളെ) വൈകീട്ട് മുതല്‍ വ്യാഴാഴ്ച വൈകീട്ട് വരെയാണ് ആദ്യഘട്ട നിയന്ത്രണം. വോട്ടെണ്ണല്‍ ദിനമായ മെയ് 4-നും സംസ്ഥാനം പൂര്‍ണ്ണമായും ഡ്രൈ ഡേ ആയിരിക്കും.

ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ലഹരിപദാര്‍ത്ഥങ്ങളുടെ വിതരണവും വല്‍പ്പനയും തടയണമെന്നാണ് ചട്ടം. ഏപ്രില്‍ 7 (ചൊവ്വാഴ്ച) വൈകീട്ട് 7 മണി മുതല്‍ ആരംഭിക്കുന്ന് ഡ്രൈ ഡേ ഏപ്രില്‍ 9 (വ്യാഴാഴ്ച) വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയായിരിക്കും. മെയ് നാല് വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ മുതല്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുന്നത് വരെ മദ്യശാലകള്‍ തുറക്കില്ല.

ബെവ്‌കോ ഔട്ട്ലെറ്റുകള്‍, കള്ളുഷാപ്പുകള്‍ എന്നിവയ്‌ക്ക് പുറമെ ബാറുകള്‍, ക്ലബ്ബുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി മദ്യം വിളമ്പുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്. നിയമം ലംഘിച്ച് മദ്യം വിളമ്പുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്കും പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനോ വോട്ടര്‍മാരെ സ്വാധീനിക്കാനോ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് തടയാന്‍ അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യക്കടത്ത് തടയാന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. വ്യക്തികള്‍ മദ്യം ശേഖരിച്ചുവെക്കുന്നതും നിയമവിരുദ്ധമായി വിതരണം ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഏതെങ്കിലും ബൂത്തുകളില്‍ റീപോളിംഗ് ആവശ്യമായി വന്നാല്‍ ആ ദിവസവും ബന്ധപ്പെട്ട മണ്ഡല പരിധിയില്‍ മദ്യനിരോധനം ബാധകമായിരിക്കും. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Tags: Electiondry day’three days
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies