തിരുവനന്തപുരം: അഖില കേരള വിശ്വകർമ്മ മഹാസഭയും വിശ്വകർമ്മ ഐക്യവേദിയും എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. അഖില കേരള വിശ്വകർമ്മ മഹാസഭ ജനറൽ സെക്രട്ടറി എം.വി രാജഗോപാലാണ് വാർത്താക്കുറിപ്പിലൂടെ പിന്തുണ അറിയിച്ചത്. എൽഡിഎഫും യുഡിഎഫും അവർ ഭരിച്ച കാലത്ത് വിശ്വകർമ്മസമുദായത്തെ അവഗണിക്കുകയായിരുന്നെന്നെന്നും ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് അവഗണിച്ചതിലൂടെ വിശ്വകർമ്മ സമുദായത്തിന് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ നിഷേധിച്ചതായും എം.വി രാജഗോപാൽ ചൂണ്ടിക്കാട്ടി.
140 മണ്ഡലങ്ങളിലും ബിജെപി- എൻഡിഎ സ്ഥാനാർത്ഥികൾക്കായി വിശ്വകർമ്മ ഐക്യവേദി പ്രവർത്തിക്കുമെന്ന് സംസ്ഥാന ചെയർമാൻ ഡോ. ബി രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിശ്വകർമ്മയുടെ അവകാശ സംരക്ഷണ യാത്രക്കൊപ്പം നിന്നത് ബിജെപി മാത്രമാണ്. വിവിധ ആവശ്യങ്ങൾ മൂന്ന് മുന്നണികളെയും അറിയിച്ചിരുന്നു.
ബിജെപി മാത്രമാണ് വിശ്വകർമ്മജരെ സ്ഥാനാർത്ഥികളാക്കിയത്
ഇതിനാൽ ഐക്യദാർഢ്യത്തോടൊപ്പം പൂർണ പിന്തുണ നൽകുന്നുവെന്നും വിശ്വകർമ്മ ഐക്യവേദി വ്യക്തമാക്കി.















