ശബരിമല കേസ്: കോടതിയെ സമീപിച്ചവര്‍ക്ക് ക്ഷേത്രവുമായി എന്ത് ബന്ധം? നിര്‍ണ്ണായക ചോദ്യവുമായി ജസ്റ്റിസ് ബി.വി. നാഗരത്ന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശബരിമല കേസ്: കോടതിയെ സമീപിച്ചവര്‍ക്ക് ക്ഷേത്രവുമായി എന്ത് ബന്ധം? നിര്‍ണ്ണായക ചോദ്യവുമായി ജസ്റ്റിസ് ബി.വി. നാഗരത്ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 07:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഹര്‍ജിക്കാരുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ശബരിമല ക്ഷേത്രവുമായോ അയ്യപ്പ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ലാത്തവര്‍ നല്‍കിയ ഹര്‍ജി എന്തിനാണ് പരിഗണിച്ചതെന്ന് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന ആരാഞ്ഞു. യുവതീ പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരായ ആരും തന്നെ കോടതിയെ സമീപിച്ചിട്ടില്ലെന്ന വസ്തുതയും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

സാധാരണഗതിയില്‍ ഇത്തരമൊരു കേസുമായി ആരെങ്കിലും സിവില്‍ കോടതിയെ സമീപിച്ചാല്‍, ആ വിഷയത്തില്‍ അവര്‍ക്കുള്ള ബന്ധം എന്താണെന്നാണ് കോടതി ആദ്യം ചോദിക്കുക. ബന്ധം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് അപ്പോള്‍ തന്നെ തള്ളും. ശബരിമല കേസില്‍ ഹര്‍ജി നല്‍കിയവര്‍ അയ്യപ്പ ഭക്തരല്ല. ഭക്തരല്ലാത്തവര്‍ ഒരു ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ഇടപെടുന്നത് ശരിയാണോ എന്ന ചോദ്യമാണ് ജസ്റ്റിസ് ഉയര്‍ത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദം ഉന്നയിക്കുമ്പോഴായിരുന്നു ഈ ഇടപെടല്‍. ഹര്‍ജിക്കാരുടെ പശ്ചാത്തലം അന്നേ പരിശോധിച്ചിരുന്നുവെങ്കില്‍ 2006-ല്‍ തന്നെ ഈ കേസ് തള്ളപ്പെടുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസും നിരീക്ഷിച്ചു.

എന്നാല്‍ അഞ്ചംഗ ബെഞ്ച് വിഷയം വിശദമായി പരിഗണിച്ച ശേഷമാണ് വിശാല ബെഞ്ചിന് വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരുടെ നിരീക്ഷണത്തെ പിന്താങ്ങിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, തനിക്ക് മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തിനായി കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന് ഉദാഹരണമായി പറഞ്ഞു. ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളില്‍ ഇടപെടാന്‍ മറ്റൊരു വിശ്വാസിക്ക് അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത ‘ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍’ ആണ് ശബരിമല കേസ് ഫയല്‍ ചെയ്തത്. ഇവര്‍ക്ക് ശബരിമലയെക്കുറിച്ചോ അവിടുത്തെ ആചാരങ്ങളെക്കുറിച്ചോ കൃത്യമായ അറിവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ രേഖാമൂലമുള്ള വാദത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിശ്വാസവും ഭരണഘടനാപരമായ തുല്യതയും തമ്മിലുള്ള തര്‍ക്കത്തില്‍ ഹര്‍ജിക്കാരുടെ ഉദ്ദേശ്യശുദ്ധി കൂടി വിചാരണയുടെ ഭാഗമാകുന്നു എന്ന സൂചനയാണ് ജസ്റ്റിസ് നാഗരത്നയുടെ ചോദ്യം നല്‍കുന്നത്. കേസില്‍ വരും ദിവസങ്ങളിലും വാദം തുടരും.

Tags: SABARIMALASupreme Courtwomen entering issuejustice bv nagaratna
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies