വെടിനിർത്തൽ പാളുന്നു; ഹോർമുസ് അടച്ചു: പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെടിനിർത്തൽ പാളുന്നു; ഹോർമുസ് അടച്ചു: പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 01:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന ട്രംപി​ന്റെ പ്രധാന വെടിനിർത്തൽ ഉപാധി ഇറാൻ തളളി. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് വെറും 24 മണിക്കൂർ പിന്നിടുമ്പോൾ പശ്ചിമേഷ്യ വീണ്ടും കനത്ത യുദ്ധഭീതിയിലേക്ക് നീങ്ങുന്നു.
ഏപ്രിൽ 11-ന് പാകിസ്താനിൽ ഇരുരാജ്യങ്ങളും തമ്മിലുളള നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെ,  ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ റെവല്യൂഷണറി ​ഗാർഡ് അറിയിച്ചു. ഇതോടെ അമേരിക്ക- ഇറാൻ സമാധാന ശ്രമങ്ങ​ൾ കൂടുതൽ സങ്കീർണ്ണമാകുന്നതോടൊപ്പം ആ​ഗോള വിപണി വലിയൊരു അനിശ്ചിതത്വത്തെയാണ് നേരിടുന്നത്.

അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിയെങ്കിലും ലെബനനിലെ ഹിസ്ബുളള എന്ന സായുധ സംഘടനയെ ലക്ഷ്യമിട്ട് വ്യാഴാഴ്‌ച്ച ഇസ്രയേൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേൃാമാക്രമണം നടത്തി. ബെയ്റൂട്ട്, തെക്കൻ ലെബനൻ തുടങ്ങിയ സ്ഥലങ്ങളിലെ ഹിസ്ബുളള നേതാക്കളെ വധിക്കാൻ വെറും 10 മിനിറ്റിനുളളിൽ 100 മിസൈലുകളാണ് ഇസ്രയേൽ തൊടുത്തത്. ബുധനാഴ്‌ച്ച മാത്രം ബെയ്റൂട്ടിലെ കടകളിലും വീടുകളിലും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 182 പേർ മരിക്കുകയും 800-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വർഷങ്ങളായി ഇസ്രയേലുമായി പോരാടുന്ന ലെബനനിലെ സായുധ സംഘമാണ് ഹിസ്ബുളള. ഇവർക്ക് ഇറാ​ന്റെ ശക്തമായ പിന്തുണയുണ്ട്. വെടിനിർത്തലിനായി സമർപ്പിച്ച പത്തിനം നിർദ്ദേശങ്ങളിൽ ലെബനനിലെ സംഘർഷം അവസാനിപ്പിക്കുക എന്ന നിബന്ധനയും ഉണ്ടായിരുന്നുവെന്നാണ് ഇറാ​ന്റെ വാദം.

ലെബനനിലെ യുദ്ധം അവസാനിപ്പിക്കുന്നത് കരാറി​ന്റെ ഭാ​ഗമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാ​ഗ്ചി ആവർത്തിച്ചു. എന്നാൽ ട്രംപും നെതനൃാഹുവും ഈ വാദം തളളി. അതേസമ‌യം, വെടിനിർത്തൽ ലെബനൻ ഉൾപ്പെടെ എല്ലായിടത്തും ബാധകമാണെന്ന് മധൃസ്ഥനായിരുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കി.എന്നാൽ ലെബനൻ ഒരിക്കലും കരാറി​ന്റെ ഭാ​ഗമായിരുന്നില്ലെന്നും ഈ ചർച്ചകൾ തകരുകയാണെങ്കിൽ അതി​ന്റെ ഉത്തരവാ​ദിത്തം ഇറാനായിരിക്കുമെന്നും അമേരിക്കൻ വൈസ് പ്രസിഡ​ന്റ് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കപ്പൽ ​ഗതാ​ഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. മാരിടൈം ഇ​ന്റലിജൻസ് സ്ഥാപനമായ വിൻവാർഡി​ന്റെ കണക്കുകൾ പ്രകാരം ബുധനാഴ്‌ച്ച കേവലം 11കപ്പലുകൾ മാത്രമാണ് ഈ പാതയിലൂടെ കടന്നുപോയത്. വ്യാഴാഴ്ച നിരവധി കപ്പലുകളെ ഇറാൻ സൈന്യം തിരിച്ചയച്ചു. ഇറാൻ ഏർപ്പെടുത്തിയ ഓരോ ബാരൽ എണ്ണക്കും ഒരു ഡോളർ വരെ ‍ടോൾ , ലക്ഷക്കണക്കിന് ബാരൽ എണ്ണ കൊണ്ടുപോകുന്ന വലിയ കപ്പലുകൾക്ക് കോടികളുടെ അധിക ബാധ്യത ഉണ്ടാക്കുന്നു. ഇത് അന്താരാഷ്‌ട്ര എണ്ണ വിപണിയിലും കപ്പൽ ​ഗതാ​ഗത ചെലവിലും വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.

Tags: IRANisreal
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies