ഹുബ്ബള്ളി: കർണാടകയിലെ ഹുബ്ബള്ളിയിൽ വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ലൗ ജിഹാദ് ആരോപണവുമായി കുടുംബം. തന്റെ മകളെ മതം മാറ്റി തട്ടിക്കൊണ്ടുപോയതാണെന്നും ഈ കേസിൽ പോലീസും സർക്കാരും നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും ആരോപിച്ച് യുവതിയുടെ അമ്മ മഞ്ജുള രംഗത്തെത്തി.
ധാർവാഡ് ജില്ലയിലെ കേലഗേരി സ്വദേശിയായ മഞ്ജുളയുടെ 22 വയസ്സുള്ള മകൾ തങ്കമ്മയെയാണ് 2023 മുതൽ കാണാതായത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന മുനീർ എന്നയാൾ മകളെ കടത്തിക്കൊണ്ടുപോയതാണെന്ന് മാതാവ് ആരോപിക്കുന്നു. വീട് വാങ്ങുന്നതിനായി ഇയാൾക്ക് നൽകിയ 10 ലക്ഷം രൂപയും തട്ടിയെടുത്തതായി കുടുംബം പരാതിയിൽ പറയുന്നു.
പ്രതിയായ മുനീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇയാൾക്ക് കുറ്റകൃത്യ പശ്ചാത്തലമുണ്ടെന്നും ഡൽഹിയിൽ ഒരു ബലാത്സംഗക്കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. കർണാടക സർക്കാരും പോലീസും ഈ വിഷയത്തിൽ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി. 2023-ൽ പരാതി നൽകിയിട്ടും പ്രതിയെ കണ്ടെത്താനോ മകളെ തിരിച്ചെത്തിക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി. സാധാരണ നിലയിലുള്ള അന്വേഷണം പോലും പോലീസ് നടത്തുന്നില്ല.















