യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന സൈനികരെ രക്ഷിക്കാന്‍ അത്യാധുനിക 'റോബോട്ടിക് എയര്‍ ആംബുലന്‍സുകള്‍' നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിയുമായി ഇന്ത്യ; പച്ചക്കൊടി വീശി കേന്ദ്രസര്‍ക്കാര്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന സൈനികരെ രക്ഷിക്കാന്‍ അത്യാധുനിക ‘റോബോട്ടിക് എയര്‍ ആംബുലന്‍സുകള്‍’ നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിയുമായി ഇന്ത്യ; പച്ചക്കൊടി വീശി കേന്ദ്രസര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 03:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: യുദ്ധക്കളത്തില്‍ പരിക്കേല്‍ക്കുന്ന സൈനികരെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ അത്യാധുനിക ‘റോബോട്ടിക് എയര്‍ ആംബുലന്‍സുകള്‍’ നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിയുമായി ഇന്ത്യ. ആളില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍) ഉപയോഗിച്ചുള്ള ഈ രക്ഷാദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി വീശി. യുദ്ധമുഖത്തോ മറ്റ് അപകട മേഖലകളിലോ കുടുങ്ങിപ്പോകുന്ന സൈനികരെയും വിമാന ജീവനക്കാരെയും രക്ഷിക്കാനാണ് ഈ ഡ്രോണുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഹെലികോപ്റ്ററുകള്‍ അയക്കുന്നത് അപകടകരമായ സാഹചര്യങ്ങളില്‍, പൈലറ്റുമാരുടെ ജീവന്‍ പണയപ്പെടുത്താതെ തന്നെ ഈ ആളില്ലാ വിമാനങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനാകും.

റണ്‍വേയുടെ സഹായമില്ലാതെ എവിടെനിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുന്നസംവിധാനമാണ് ഇതിന്റെ പ്രത്യേകത. ഒരേസമയം നാല് യാത്രക്കാരെയോ സ്‌ട്രെച്ചറുകളെയോ വഹിക്കാന്‍ ശേഷിയുണ്ട് (ഏകദേശം 400 കിലോഗ്രാം ഭാരം). സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ഇവയ്‌ക്ക് സാധിക്കും. 200 കിലോമീറ്റര്‍ ചുറ്റളവില്‍ 45 മിനിറ്റ് വരെ നിരീക്ഷണ ദൗത്യങ്ങളില്‍ ഏര്‍പ്പെടാനും ഇവയ്‌ക്ക് കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇവയ്‌ക്ക് ഉപഗ്രഹ സഹായമില്ലാത്ത സാഹചര്യങ്ങളിലും പ്രതികൂല കാലാവസ്ഥയിലും ലക്ഷ്യസ്ഥാനം കണ്ടെത്താനാകും.

‘മേയ്‌ക്ക്-ഐ’ പദ്ധതിയുടെ ഭാഗമായാണ് ഇത് വികസിപ്പിക്കുന്നത്. ഇതിന്റെ വികസന ചെലവിന്റെ 70 ശതമാനം കേന്ദ്ര സര്‍ക്കാരും ബാക്കി 30 ശതമാനം ഇന്ത്യന്‍ സ്വകാര്യ കമ്പനികളും വഹിക്കും. തുടക്കത്തില്‍ 50 ശതമാനം ആഭ്യന്തര ഘടകങ്ങള്‍ ഉപയോഗിക്കുമെങ്കിലും ഭാവിയില്‍ ഇത് പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് പുറമെ, സാധാരണ ഹെലികോപ്റ്ററുകള്‍ക്ക് എത്താന്‍ പ്രയാസമുള്ള ഹിമാലയന്‍ മലനിരകളിലെ സൈനിക പോസ്റ്റുകളിലേക്ക് ആയുധങ്ങളും ഭക്ഷണവും എത്തിക്കാനും ഈ ഡ്രോണുകള്‍ ഉപയോഗിക്കാം. പ്രതിരോധ മേഖലയില്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമുള്ള ഇന്ത്യയുടെ നീക്കത്തിലെ നിര്‍ണ്ണായക ചുവടുവെപ്പാണിത്.

Tags: defencemake i indiaai rescue drone
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies