മുംബൈ വിമാനത്താവളത്തില്‍ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം; തീ നിയന്ത്രണവിധേയമാക്കി; ആര്‍ക്കും പരിക്കുകള്‍ ഇല്ല
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുംബൈ വിമാനത്താവളത്തില്‍ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം; തീ നിയന്ത്രണവിധേയമാക്കി; ആര്‍ക്കും പരിക്കുകള്‍ ഇല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 10:02 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1ബിയില്‍ വ്യാഴാഴ്ച വൈകുന്നേരം വന്‍ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിനുള്ളിലെ ഇരിപ്പിടങ്ങള്‍ ഉള്ള ഭാഗത്താണ് തീ പടര്‍ന്നത്. വൈകുന്നേരം 6:35-ഓടെയാണ് ടെര്‍മിനല്‍ 1ബിക്കുള്ളില്‍ തീയും പുകയും ശ്രദ്ധയില്‍പ്പെട്ടത്. ടെര്‍മിനലിനുള്ളിലെ കേബിള്‍ ട്രേകളിലും സ്വിച്ച് ബോക്‌സുകളിലുമാണ് തീപിടുത്തമുണ്ടായതെന്ന് മുംബൈ ഫയര്‍ ബ്രിഗേഡ് ചീഫ് ഓഫീസര്‍ രവീന്ദ്ര അംബുല്‍ഗേക്കര്‍ അറിയിച്ചു.

ടെര്‍മിനലിനുള്ളില്‍ കറുത്ത പുക നിറഞ്ഞതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരമറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ ബ്രിഗേഡും പോലീസും വാര്‍ഡ് ജീവനക്കാരും സംഭവ സ്ഥലത്ത് എത്തി തീ അണയ്‌ക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ഏകദേശം 7:05-ഓടെ തീ നിയന്ത്രണവിധേയമാക്കി. നിലവില്‍ അപകടം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. തീപിടുത്തം ടെര്‍മിനലിന്റെ താഴത്തെ നിലയില്‍ മാത്രമായി ഒതുങ്ങിനിന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. വിമാനത്താവളത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. വിമാന സര്‍വീസുകളെ ഇത് ബാധിച്ചിട്ടുണ്ടോ എന്ന് കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ

കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ വിമാനത്താവളത്തിന് സമീപമുള്ള അന്ധേരിയിലെ ഒരു ഹോട്ടലിലും സമാനമായ രീതിയില്‍ തീപിടുത്തം ഉണ്ടായിരുന്നു. അന്നും എസി യൂണിറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമായിരുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ വിമാനത്താവള പരിസരത്തെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.സംഭവത്തില്‍ മുംബൈ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ടെര്‍മിനലില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

Tags: Fire broke outmumbai international airport
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies