കാർ​ഗിൽ യുദ്ധത്തിലെ ഇതിഹാസ നായകൻ കേണൽ സോനം വാങ്ചുക്ക് വിടവാങ്ങി; വീരനായകന് ആദരമർപ്പിച്ച് രാജ്യം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർ​ഗിൽ യുദ്ധത്തിലെ ഇതിഹാസ നായകൻ കേണൽ സോനം വാങ്ചുക്ക് വിടവാങ്ങി; വീരനായകന് ആദരമർപ്പിച്ച് രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2026, 11:07 am IST
Facebook
Twitter
WhatsAppTelegram

ന്യുഡൽഹി: കാർ​ഗിൽ യുദ്ധത്തിലെ ഇതിഹാസ നായകൻ കേണൽ സോനം വാങ്ചുക്ക് [62] അന്തരിച്ചു. ലഡാക്കിലെ വസതിയിൽ വെച്ചുണ്ടായ ഹൃ​ദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1999-ലെ കാർ​ഗിൽ യുദ്ധത്തിൽ ശത്രുസൈന്യത്തെ തുരത്തുന്നതിൽ സമാനതകളില്ലാത്ത ധീരത പ്രകടിപ്പിച്ച അദ്ദേഹത്തെ രാജ്യം ‘മഹാവീർ ചക്ര’ നൽകി ആ​ദരിച്ചിട്ടുണ്ട്. സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം ജന്മനാടായ ലഡാക്കിലായിരുന്നു അദ്ദേഹം താമസം. ലഡാക്ക് സ്കൗട്ട്സിലെ ധീരനായ ഈ ഉദ്യോഗസ്ഥന്റെ വേർപാട് രാജ്യത്തിന് വലിയൊരു നഷ്ടമാണ്.

ബറ്റാലിക് സെക്ടറിലെ ‘ചോർബത് ലാ’ പിടിച്ചെടുക്കുകയെന്ന അതീവ ദുഷ്കരമായ ദൗത്യമാണ് അന്ന് മേജറായിരുന്ന അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നത്. ലഡാക്ക് സ്കൗട്ട്സിനെ നയിച്ച് 5500 മീറ്റർ ഉയരത്തിലുള്ള മഞ്ഞുപാളികൾക്കിടയിലൂടെ അദ്ദേഹം നടത്തിയ മുന്നേറ്റം സൈനിക ചരിത്രത്തിലെത്തന്നെ സുവർണ അധ്യായമാണ്. കഠിനമായ മഞ്ഞുവീഴ്ചയെപ്പോലും അവഗണിച്ച് ശത്രുകേന്ദ്രങ്ങൾ ആക്രമിച്ച അദ്ദേഹം, ആറ് പാക് സൈനികരെ വധിക്കുകയും തന്ത്രപ്രധാനമായ ഇടങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു.രാജ്യം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ലഡാക്കിലെ രണ്ട് സൈനിക പോസ്റ്റുകൾക്ക് ‘സോനം ഒന്ന്’, ‘സോനം രണ്ട്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

വാങ്ചുക്കിന്റെ നിര്യാണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഇന്ത്യൻ കരസേനയും അനുശോചനം രേഖപ്പെടുത്തി. ‘ലഡാക്കിന്റെ അഭിമാനിയായ മകൻ’ എന്ന് വാങ്ചുക്കിനെ പ്രതിരോധമന്ത്രി വിശേഷിപ്പിച്ചു.

കാർഗിൽ യുദ്ധസമയത്ത് (ഓപ്പറേഷൻ വിജയ്) സ്വന്തം പ്രവർത്തനങ്ങളിലൂടെയും നേതൃപാടവത്തിലൂടെയും സഹസൈനികർക്ക് വലിയ ആവേശമാണ് അദ്ദേഹം പകർന്നതെന്ന് രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.വാങ്ചുക്കിന്റെ ധീരമായ പോരാട്ടവീര്യം വരുംതലമുറകളിലെ സൈനികർക്ക് എന്നും കരുത്തും പ്രചോദനവുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: FEATURED2Sonam WangchukLion of Ladakh
Share
Tweet
SendShare

More News from this section

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

Latest News

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies