കൊച്ചി :അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തു. ജില്ലാ ജഡ്ജിമാരായ ഹണി എം വർഗീസ്, പി എസ് ശശികുമാർ, കെ കെ ബാലകൃഷ്ണൻ, എൻ ഹരികുമാർ, എസ് നസീറ എന്നിവരെയാണ് ശുപാർശ ചെയ്തത്. ഇവരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയത്തിന് അയച്ചു.
നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിയാണ് ഹണി എം വര്‍ഗീസ്.നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് അവർ. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി എസ് ശശികുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണന്‍, പത്തംനതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹരികുമാര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് നസീര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.
നേരത്തെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്നു ഹണി എം വര്‍ഗീസ്.
2019 ല്‍ സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരിക്കേയാണ് ഹണി എം വര്‍ഗീസിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്.















