തിരുവനന്തപുരം: ടിപ്പു ആക്രമിച്ച ക്ഷേത്രങ്ങളുടെ പുനർ നിർമാണത്തിന് സഹായവുമായി അനന്ത് അംബാനി. മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങൾക്കാണ് ധനസഹായം ലഭ്യമാകുന്നത്. നിറംകൈതക്കോട്ട ഭഗവതിക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം എന്നിവയാണ് റിലയൻസിൽ നിന്നും സംഭാവന ലഭിച്ച ക്ഷേത്രങ്ങൾ,
നിറംകൈതക്കോട്ട ഭഗവതിക്ഷേത്രം: ടിപ്പു പടയോട്ടക്കാലത്ത് കേടുപാടുകൾ സംഭവിച്ച ക്ഷേത്രമാണിത്. രാമായണത്തിലെ ബാലകാണ്ഡം കൊത്തിവച്ച പാട്ടുപുരയുടെ നവീകരണത്തിനായാണ് 75 ലക്ഷം ലക്ഷം രൂപ നൽകിയത്.
തൃപ്രങ്ങോട് ശിവക്ഷേത്രം: ടിപ്പു പടയോട്ടക്കാലത്ത് തകര്‍ത്ത ക്ഷേത്രമാണ്. സാമൂതിരി ഭരണകാലത്തെ ചരിത്രമുറങ്ങുന്ന പ്രദേശം, 1921ലെ മാപ്പിള ലഹളക്കാലത്ത് മുസ്ലീം ആക്രമണകാരികൾ പിടിച്ചെടുത്തിരുന്നു. ഇവിടത്തെ വിശക്കുമാടം സംരക്ഷിക്കാനായാണ് ഒരു കോടി രൂപ അനന്ത് സംഭാവന ചെയ്തത്.
തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം: പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് 60 ലക്ഷം രൂപയാണ് കൈമാറിയത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകനാണ് അനന്ത്. ജന്മദിനത്തിന്റെ ഭാഗമായാണ് ക്ഷേത്രങ്ങൾക്ക് സഹായം നൽകുന്നത്. കേരളത്തിലെ ഒമ്പത് ക്ഷേത്രങ്ങൾക്കായി ആകെ 22.5 കോടി രൂപയാണ് അദ്ദേഹം നൽകിയത്. ഗുരുവായൂരിലെ ആനകളുടെ സംരക്ഷണം, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം എന്നിവയ്‌ക്കും സഹായം ലഭ്യമാക്കിയിട്ടുണ്ട്. പരപ്പനങ്ങാടി നെടുംപറമ്പ് ഭഗവതീക്ഷേത്രം മലബാറിലെ പരപ്പനങ്ങാടി നെടുംപറമ്പ് ഭഗവതീക്ഷേത്രത്തിലെ മണ്ഡലകാല അന്നദാന മഹോത്സവത്തിനായി 40 ലക്ഷം രൂപയും നൽകി.















