തമിഴകത്തിന് ആവേശമായി പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴകത്തിന് ആവേശമായി പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2026, 09:10 pm IST
Facebook
Twitter
WhatsAppTelegram

കന്യാകുമാരി: നിയമസഭാതെരെഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടക്കുന്ന തമിഴ്‌നാട്ടിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ തരംഗമായി. കന്യാകുമാരി ജില്ലയിലെ ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാർത്ഥികളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗർകോവിലിലാണ് ഒരു വലിയ റോഡ് റാലി നടത്തിയത്. ഡൽഹിയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി മോദി ഹെലികോപ്റ്ററിൽ നാഗർകോവിലിലെത്തി.

പ്രധാനമന്ത്രി മോദി വേപ്പമൂട് ഭാഗത്ത് നിന്ന് വടശ്ശേരി റോഡിലേക്ക് ഏകദേശം 1.5 കിലോമീറ്റർ ദൂരം തുറന്ന വാഹനത്തിൽ റോഡ് റാലി നടത്തി. ഒരു മണിക്കൂറോളം നീണ്ട പരിപാടിയിൽ റോഡിന്റെ ഇരുവശത്തും തിങ്ങിക്കൂടിയ ജനങ്ങൾ പ്രധാനമന്ത്രി മോദിക്ക് നേരെ പുഷ്പവൃഷ്ടി നടത്തി. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, മുൻ ബിജെപി നേതാക്കളായ പൊൻ. രാധാകൃഷ്ണൻ, അണ്ണാമലൈ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

മുൻ മുഖ്യമന്ത്രി കെ കാമരാജിന്റെ ചിത്രത്തിലും എംജിആർ പ്രതിമയിലും അംബേദ്കർ ചിത്രത്തിലും മോദി പുഷ്പാർച്ചന നടത്തി.

ഏപ്രിൽ 23 ന് തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽഎഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം “തീർച്ചയായും വിജയിക്കും” എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

“എൻ‌ഡി‌എ തീർച്ചയായും വിജയിക്കും, ഡി‌എം‌കെ തീർച്ചയായും പരാജയപ്പെടും, മെച്ചപ്പെട്ട തമിഴ്‌നാടിനായി, വികസിത തമിഴ്‌നാടിനായി നമ്മൾ വോട്ട് ചെയ്യണം,” പ്രധാനമന്ത്രി മോദി പറഞ്ഞു.

“നാഗർകോവിലിൽ നടന്ന റോഡ് റാലി സമാനതകളില്ലാത്ത ആവേശം നിറഞ്ഞതായിരുന്നു. ഡിഎംകെയുടെ ദുർഭരണവും അഴിമതിയും തമിഴ്‌നാടിന് വേണ്ടെന്ന് വ്യക്തമാണ്. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സംസ്ഥാനത്ത് ഏറ്റവും മികച്ച ജനകേന്ദ്രീകൃത ഭരണം നൽകും. റോഡ് റാലിയുടെ ഒരു പ്രത്യേക നിമിഷം ഇവിടെ കാണുക…” റോഡ് ഷോയുടെ ആവേശത്തെക്കുറിച്ച് തന്റെ എക്സ് പേജിൽ ചെയ്ത പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്ത് ഡിഎംകെ സഖ്യം, എഐഎഡിഎംകെ സഖ്യം, നാം തമിഴർ പാർട്ടി, തമിഴ്‌നാട് വിക്ടറി പാർട്ടി എന്നിങ്ങനെ ചതുർമുഖ മത്സരമാണ് നടക്കുന്നത്.

Tags: Narendra Moditamil naduroadshow in Nagercoil
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies