തൃക്കൊടിത്താനം ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന ആക്ഷേപവുമായി സൈബര്‍ സഖാക്കള്‍; ഫേയ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഭക്തരുടെ പ്രതിഷേധം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൃക്കൊടിത്താനം ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന ആക്ഷേപവുമായി സൈബര്‍ സഖാക്കള്‍; ഫേയ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഭക്തരുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 07:42 pm IST
FacebookTwitterWhatsAppTelegram

ചങ്ങനാശ്ശേരി: ഐതിഹ്യപ്രസിദ്ധമായ തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തിലെ അതിവിശിഷ്ടമായ ‘മാമ്പഴ പുളിശ്ശേരി’ നിവേദ്യത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ച് മാര്‍ക്‌സിസ്റ്റ് സൈബര്‍ പോരാളികള്‍. ഭക്തര്‍ അതീവ ഭക്തിയോടെ കാണുന്ന വഴിപാടിനെ ‘ഗോമൂത്രം തളിച്ചതാണ്’ എന്ന രീതിയില്‍ പരിഹസിച്ചുകൊണ്ട് ഇട്ട പോസ്റ്റുകള്‍ക്കെതിരെ ഹൈന്ദവ സംഘടനകളും വിശ്വാസികളും വലിയ പ്രതിഷേധത്തിലാണ്. മാമ്പഴ പുളിശ്ശേരി ഭഗവാന് അര്‍പ്പിച്ചതിന് ശേഷം ഭക്തര്‍ക്ക് നല്‍കുന്നതിനായി പൂജ നടത്തുന്നതിന്റെ ഭാഗമായി പൂവിട്ട് തളിക്കുന്നതിന്റെ വീഡിയോ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഗോ മൂത്രം തളിച്ച് ആളുകളെ പറ്റിക്കുകയാണ് എന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ പാരമ്പര്യത്തെയും വഴിപാടുകളെയും ബോധപൂര്‍വ്വം ഇകഴ്‌ത്തിക്കാട്ടാന്‍ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായാണ് പരാതി. ‘ഇതില്‍ ഗോമൂത്രം തളിച്ചിട്ടുണ്ട്’ എന്ന തരത്തില്‍ അങ്ങേയറ്റം അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്കില്‍ പ്രചാരണം നടന്നത്. ഹൈന്ദവ വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും സ്ഥിരമായി വേട്ടയാടുന്ന ഇടത് ശൈലി ഇപ്പോള്‍ ക്ഷേത്ര നേദ്യങ്ങളിലേക്കും പടര്‍ന്നിരിക്കുകയാണ്. തൃക്കൊടിത്താനത്തെ തനതായ മാമ്പഴ പുളിശ്ശേരി വഴിപാടിനെ അശുദ്ധമായി ചിത്രീകരിക്കുന്നത് വഴി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താനാണ് സൈബര്‍ സഖാക്കള്‍ ലക്ഷ്യമിടുന്നത്.

സാധാരണക്കാരായ ഭക്തരെ പരിഹസിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് സി.പി.എം നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടെന്നും ആക്ഷേപമുണ്ട്. ‘നേദ്യത്തെ ഗോമൂത്രവുമായി താരതമ്യപ്പെടുത്തി അധിക്ഷേപിച്ചത് അങ്ങേയറ്റം നീചമായ പ്രവര്‍ത്തിയാണ്. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നതോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ ജനരോഷം ഉയരുകയാണ്. അധിക്ഷേപകരമായ കമന്റുകളും പോസ്റ്റുകളും നീക്കം ചെയ്യണമെന്നാണ് ആവശ്യം. ഹിന്ദു ആചാരങ്ങളെയും ക്ഷേത്രങ്ങളിലെ പവിത്രമായ ചടങ്ങുകളെയും രാഷ്‌ട്രീയ ലാഭത്തിനായി അപമാനിക്കുന്നത് സൈബര്‍ സഖാക്കളുടെ സ്ഥിരം പരിപാടിയായി മാറിക്കൊണ്ടിരിക്കുകയാണ്.

വിഷുദിനത്തില്‍ ഭഗവാന് നിവേദിച്ച ശേഷം ഭക്തര്‍ക്ക് നല്‍കുന്ന മാമ്പഴ പുളിശ്ശേരി തൃക്കൊടിത്താനത്തെ പ്രധാന ആചാരങ്ങളിലൊന്നാണ്. ശ്രീകോവിലിനുള്ളില്‍ പ്രത്യേക ഉരുളിയില്‍ തയാറാക്കുന്ന നിവേദ്യം, പിന്നീട് ഭക്തര്‍ക്കായി കരുതിയിട്ടുള്ള സദ്യക്കൊപ്പം ചേര്‍ക്കുന്നതാണ് പതിവ്. ക്ഷേത്രത്തിലെ കീഴ്ശാന്തി പൂവിട്ട് പൂജിച്ച ശേഷമാണ് ഇത് വിളമ്പുക. ഇത്തവണയും പതിവ് തെറ്റാതെ നടന്ന ഈ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് സൈബര്‍ സഖാക്കള്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്.

ഇക്കുറിയും ക്ഷേത്രത്തില്‍ പതിവ് തെറ്റിച്ചില്ല. പൂജയുടെ ദൃശ്യങ്ങളില്‍ നിന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്താണ് ക്ഷേത്രാചാരങ്ങളെയും വിശ്വാസികളെയും മുറിവേല്‍പ്പിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. നേദ്യത്തെയും പൂജയെയും തികച്ചും വികൃതമായ രീതിയില്‍ ചിത്രീകരിക്കുന്നതിലൂടെ ഭക്തരുടെ വികാരങ്ങളെ മനഃപൂര്‍വ്വം വ്രണപ്പെടുത്താനാണ് ഇടത് സൈബര്‍ സഖാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Tags: CPMFacebook Postthrikodithanam templemambhazha pullisherivishu sadhya
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies