ത്രിവര്‍ണ്ണ റിബണ്‍ മുറിക്കില്ല; ഉദ്ഘാടന ചടങ്ങില്‍ വേറിട്ട നിലപാടുമായി ഒമര്‍ അബ്ദുള്ള
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ത്രിവര്‍ണ്ണ റിബണ്‍ മുറിക്കില്ല; ഉദ്ഘാടന ചടങ്ങില്‍ വേറിട്ട നിലപാടുമായി ഒമര്‍ അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 09:58 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗര്‍: ദേശീയ പതാകയുടെ നിറങ്ങളോടുള്ള ആദരസൂചകമായി ഉദ്ഘാടന റിബണ്‍ മുറിക്കാന്‍ വിസമ്മതിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശ്രീനഗറിലെ കാശ്മീര്‍ ഹാറ്റില്‍ സംഘടിപ്പിച്ച കരകൗശല പ്രദര്‍ശനത്തിലാണ് മുഖ്യമന്ത്രി ഭരണാധികാരി എന്നതിലുപരി ഒരു പൗരന്റെ കടമ ഉയര്‍ത്തിപ്പിടിച്ചത്.

‘നോ യുവര്‍ ആര്‍ട്ടിസാന്‍’ എന്ന പരിപാടിയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഉദ്ഘാടനത്തിനായി കെട്ടിയിരുന്ന റിബണ്‍ ദേശീയ പതാകയുടെ നിറത്തിലുള്ളതാണെന്ന് കണ്ടതോടെ അദ്ദേഹം കത്രിക താഴെ വെച്ചു. ദേശീയ പതാകയെ പ്രതിനിധീകരിക്കുന്ന നിറങ്ങള്‍ മുറിക്കുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, റിബണ്‍ മുറിക്കുന്നതിന് പകരം അത് അഴിച്ചുമാറ്റാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

അഴിച്ചുമാറ്റിയ ത്രിവര്‍ണ്ണ റിബണ്‍ അനാദരിക്കപ്പെടാതെ മടക്കി സൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് റിബണ്‍ നീക്കം ചെയ്ത ശേഷമാണ് അദ്ദേഹം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഒമര്‍ അബ്ദുള്ളയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ചിഹ്നങ്ങളോടുള്ള ബഹുമാനം പ്രസംഗത്തിലല്ല, പ്രവൃത്തിയിലാണ് കാണിക്കേണ്ടതെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. അതേസമയം, സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം റിബണുകള്‍ ഉപയോഗിക്കുന്നതിലെ അശ്രദ്ധയെ ചിലര്‍ വിമര്‍ശിക്കുകയും ചെയ്തു.

കശ്മീരിലെ തനത് കരകൗശല മേഖലയെ പരിപോഷിപ്പിക്കുന്നതിനായി ജമ്മു കശ്മീര്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് ആന്‍ഡ് ഹാന്‍ഡ്ലൂം വകുപ്പ് സംഘടിപ്പിച്ച ‘സൗള്‍ഫുള്‍ കാശ്മീര്‍’ കാമ്പയിന്റെ ഭാഗമായിരുന്നു ഈ ചടങ്ങ്.

Tags: omar abdullahindian flag colorrejected to cut
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies