കോഴിക്കോട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു; അവഗണനയില്‍ പ്രതിഷേധിച്ച് നിജേഷ് അരവിന്ദ് രാജി വെച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു; അവഗണനയില്‍ പ്രതിഷേധിച്ച് നിജേഷ് അരവിന്ദ് രാജി വെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 02:12 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: തിരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും അസ്വാരസ്യങ്ങളും മറനീക്കി പുറത്തുവരികയാണ്. പാര്‍ട്ടിയുടെ സജീവ മുഖമായിരുന്ന നേതാവിന്റെ രാജി നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന പേരുകളില്‍ പ്രധാനിയായിരുന്നു കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്. എന്നാല്‍ സീറ്റ് വിഭജനത്തിന്റെ അവസാന നിമിഷം ഇദ്ദേഹത്തെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു.

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിജേഷിനെ മാറ്റിനിര്‍ത്തിയതായാണ് വിവരം. പാര്‍ട്ടിക്കായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്ന വ്യക്തിയെ തിരഞ്ഞെടുപ്പ് കാലത്ത് പൂര്‍ണ്ണമായും അവഗണിച്ചതാണ് രാജിക്കുള്ള പ്രധാന കാരണം. ജില്ലയിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പിസമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ സ്വാധീനിച്ചതെന്ന ആക്ഷേപം ശക്തമാണ്. കെ.സി. വേണുഗോപാല്‍, ഷാഫി പറമ്പില്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയെന്ന പരാതി പാര്‍ട്ടിക്കുള്ളില്‍ പുകയുന്നതിനിടെയാണ് നിജേഷിന്റെ രാജി.

ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചേക്കാം. പാര്‍ട്ടിക്ക് വേണ്ടി വാദമുഖങ്ങള്‍ ഉയര്‍ത്തുന്ന യുവനേതാക്കളെ അര്‍ഹമായ സമയത്ത് പരിഗണിച്ചില്ലെന്ന വികാരം ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കുണ്ട്. നിജേഷ് അരവിന്ദിന്റെ രാജി കെപിസിസി എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും ജില്ലയിലെ പാര്‍ട്ടിയുടെ വരുംദിവസങ്ങളിലെ സാഹചര്യം.

Tags: kozhikodedcc general secretraynijesh aravindresigned from congress
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies