വാഴക്കുളം മൊബൈല്‍ ഷോറൂം കവര്‍ച്ച: പ്രതി വലയില്‍; പിടികൂടിയത് സിസിടിവി ഡിവിആര്‍ അടക്കം കടത്തിയ മോഷ്ടാവിനെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാഴക്കുളം മൊബൈല്‍ ഷോറൂം കവര്‍ച്ച: പ്രതി വലയില്‍; പിടികൂടിയത് സിസിടിവി ഡിവിആര്‍ അടക്കം കടത്തിയ മോഷ്ടാവിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 07:04 pm IST
FacebookTwitterWhatsAppTelegram

വാഴക്കുളം: നഗരമധ്യത്തിലെ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ അതിക്രമിച്ചു കയറി ലക്ഷക്കണക്കിന് രൂപയും ഫോണുകളും കവര്‍ന്ന കേസില്‍ എടത്തല സ്വദേശി അറസ്റ്റില്‍. എടത്തല എന്‍.എ.ഡി തൈപറമ്പില്‍ വീട്ടില്‍ സാനു സേവ്യറിനെയാണ് (34) വാഴക്കുളം പോലീസ് പിടികൂടിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ മോഷണത്തിന് പിന്നാലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ പഴുതടച്ചുള്ള നീക്കം പ്രതിയെ കുടുക്കുകയായിരുന്നു.

കഴിഞ്ഞ പത്താം തീയതി രാത്രിയാണ് വാഴക്കുളത്തെ മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടന്നത്. കടയുടെ മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് പ്രതി അകത്തുകടന്നത്. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയും സര്‍വീസിനായി ഉപഭോക്താക്കള്‍ നല്‍കിയിരുന്ന 13 മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു. താന്‍ പിടിയിലാകുമെന്ന് ഭയന്ന പ്രതി, മോഷണ ദൃശ്യങ്ങള്‍ അടങ്ങിയ സിസിടിവി ഡിവിആറും ക്യാമറകളും മൊബൈല്‍ ചാര്‍ജറുകളും വരെ കടത്തിക്കൊണ്ടുപോയിരുന്നു.

തെളിവുകള്‍ നശിപ്പിക്കപ്പെട്ട കേസില്‍ സങ്കീര്‍ണ്ണമായ ശാസ്ത്രീയ അന്വേഷണമാണ് പോലീസ് നടത്തിയത്. മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുള്‍ മുനീറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു പരിശോധന. വാഴക്കുളം ഇന്‍സ്‌പെക്ടര്‍ അനീഷ്. എ, എസ്.ഐമാരായ എസ്.എന്‍. സുമിത, പി.എസ്. ജോജി, പ്രദീപ് മോന്‍, എ.എസ്.ഐമാരായ സി.ടി. ഗിരീഷ് കുമാര്‍, പി.വി. അനൂപ്, സീനിയര്‍ സി.പി.ഒമാരായ വര്‍ഗീസ് ടി. വേണാട്ട്, അക്ബര്‍ അലി, സി.പി.ഒമാരായ വിമല്‍, ഇബ്രാഹിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തന്ത്രപരമായി കുടുക്കിയത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മോഷണം പോയ മുതലുകള്‍ കണ്ടെത്താനുള്ള നടപടികള്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags: theftmobile showroomculprit arrested
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies