പൗരത്വ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവ് ഇട്ട് അലഹബാദ് ഹൈക്കോടതി; വിശദ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൗരത്വ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവ് ഇട്ട് അലഹബാദ് ഹൈക്കോടതി; വിശദ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 09:13 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെ ചൊല്ലിയുള്ള ആരോപണങ്ങളില്‍ നിര്‍ണ്ണായക നടപടിയുമായി അലഹബാദ് ഹൈക്കോടതി. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനോ അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ക്കോ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാനന്ദന്‍ ഉത്തരവിട്ടു.

ബിജെപി പ്രവര്‍ത്തകന്‍ എസ്. വിഘ്‌നേഷ് ശിശിര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ സുപ്രധാന നീക്കം. നേരത്തെ ഇതേ പരാതി കീഴ്‌ക്കോടതി തള്ളിയിരുന്നെങ്കിലും, വിഷയത്തിലെ ഗൗരവം പരിഗണിച്ച് ഹൈക്കോടതി അത് റദ്ദാക്കുകയായിരുന്നു. ബ്രിട്ടനിലെ ‘ബാക്ക്ഓപ്‌സ് ലിമിറ്റഡ്’ എന്ന കമ്പനിയില്‍ ഡയറക്ടറായിരുന്ന കാലയളവില്‍ രാഹുല്‍ ഗാന്ധി തന്റെ പൗരത്വം ‘ബ്രിട്ടീഷ്’ എന്ന് രേഖപ്പെടുത്തിയതായാണ് ഹര്‍ജിയിലെ ആരോപണം. ഇതിനെ സാധൂകരിക്കുന്ന യുകെ സര്‍ക്കാരിന്റെ ഇമെയില്‍ സന്ദേശങ്ങളും രേഖകളും ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി.

ഭാരതീയ ന്യായ സംഹിത, ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട്, പാസ്പോര്‍ട്ട് ആക്ട് എന്നിവ പ്രകാരം കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സിബിഐക്ക് വിടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റായ്ബറേലിയിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ പ്രാഥമിക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ഭരണഘടനയനുസരിച്ച് ഇന്ത്യയില്‍ ഇരട്ട പൗരത്വം അനുവദനീയമല്ല. അതിനാല്‍ തന്നെ ഈ അന്വേഷണത്തില്‍ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വത്തെയും രാഷ്‌ട്രീയ ജീവിതത്തെയും അത് സാരമായി ബാധിച്ചേക്കാം. പൗരത്വ വിവാദം വീണ്ടും സജീവമായതോടെ ദേശീയ രാഷ്‌ട്രീയത്തില്‍ വരും ദിവസങ്ങള്‍ വാശിയേറിയ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.

Tags: Rahul Gandhi
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies