അഴിമതിക്കെതിരെ പോരാടിയ ബിജെപി നേതാവ് മരിച്ച നിലയില്‍; തെലങ്കാനയില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപണം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഴിമതിക്കെതിരെ പോരാടിയ ബിജെപി നേതാവ് മരിച്ച നിലയില്‍; തെലങ്കാനയില്‍ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 10:01 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിടിച്ചുലച്ച 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ റല്ലഗുഡം രാമകൃഷ്ണ റെഡ്ഡിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദാംഗ്പേട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കോടികളുടെ ക്രമക്കേടുകള്‍ തെളിവ് സഹിതം പുറത്തുവിട്ട് മാസങ്ങള്‍ക്കകമാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചിരിക്കുന്നത് എന്നത് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അവകാശപ്പെടുമ്പോഴും, രാമകൃഷ്ണ റെഡ്ഡിയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നടന്ന വന്‍ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് രാമകൃഷ്ണ റെഡ്ഡി വാര്‍ത്തകളില്‍ നിറഞ്ഞത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ഒരു ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ പത്ത് ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ക്ക് വ്യാജ ബില്ലുകള്‍ ചമച്ച് 150 കോടിയോളം രൂപ തട്ടിയെടുത്തത് കൃത്യമായ രേഖകള്‍ സഹിതം അദ്ദേഹം ജനമധ്യത്തില്‍ തുറന്നുകാട്ടിയിരുന്നു. അഴിമതിക്കേസിലെ നിര്‍ണ്ണായക രേഖകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണോ ഈ മരണം എന്ന് തെലങ്കാന ബിജെപി നേതൃത്വം സംശയം പ്രകടിപ്പിച്ചു. പൊതുപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഒരാള്‍ ഇത്തരത്തില്‍ പെട്ടെന്ന് മരിക്കാന്‍ സാധ്യതയില്ലെന്ന് അനുയായികളും ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 194 പ്രകാരം ദുരൂഹ മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മരണത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഭീഷണികളോ ബാഹ്യസമ്മര്‍ദ്ദങ്ങളോ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഭരണകൂടത്തിന്റെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ നേതാവിനുണ്ടായ ദുരന്തം ദേശീയ തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Tags: telenganabjp leaderFound Dead
ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies