റെക്കോര്‍ഡ് ചൂടില്‍ ഉരുകി കേരളം; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്, നിരക്ക് വര്‍ധനയ്ക്കും നിയന്ത്രണത്തിനും സാധ്യത
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റെക്കോര്‍ഡ് ചൂടില്‍ ഉരുകി കേരളം; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്, നിരക്ക് വര്‍ധനയ്‌ക്കും നിയന്ത്രണത്തിനും സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2026, 01:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ കടുക്കുന്നതോടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയ 11.61 കോടി യൂണിറ്റ് പ്രതിദിന ഉപയോഗം സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 2024 മേയ് മാസത്തിലുണ്ടായ 6013 മെഗാവാട്ടായി ഉയര്‍ന്നത് കെഎസ്ഇബിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍.

ചൂട് സഹിക്കാനാവാതെ എസി, ഫാന്‍ എന്നിവയുടെ ഉപയോഗം കുത്തനെ വര്‍ധിച്ചു. എല്‍പിജി ലഭ്യത കുറഞ്ഞതോടെ ഇന്‍ഡക്ഷന്‍ കുക്കറുകളെയും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളെയും ആശ്രയിക്കുന്നത് വര്‍ധിച്ചു. സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമേയുള്ളൂ. വേനല്‍മഴയുടെ കുറവ് ആഭ്യന്തര ഉല്‍പാദനത്തെ സാരമായി ബാധിച്ചു. വൈദ്യുതി ശൃംഖലയുടെ പരമാവധി പ്രസരണ ശേഷി 6300 മെഗാവാട്ടാണ്. നിലവിലെ ആവശ്യകത 6000 കടന്ന പശ്ചാത്തലത്തില്‍, ഇത് 6300-ല്‍ എത്തിയാല്‍ ലോഡ് ഷെഡിങ് അനിവാര്യമാകും. രാത്രികാലങ്ങളില്‍ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ 10 മുതല്‍ 15 മിനിറ്റ് വരെ ഫീഡറുകള്‍ ഓഫ് ചെയ്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെഎസ്ഇബി ആലോചിക്കുന്നത്.

അമിതഭാരം മൂലം വടക്കന്‍ കേരളത്തില്‍ പലയിടത്തും ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലാകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. പുറത്തുനിന്ന് വന്‍വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നതിനാല്‍ വരും മാസങ്ങളില്‍ ഇന്ധന സര്‍ചാര്‍ജ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. യൂണിറ്റിന് 10 പൈസയെങ്കിലും വര്‍ധനവുണ്ടായേക്കാം. ഈ സാഹചര്യത്തില്‍ ബില്ല് ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ചില കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വൈകിട്ട് 6 – രാത്രി 10 വരെ 25% അധികം കറന്റ് ഉപയോഗിക്കേണ്ടി വരുന്നുണ്ട്. അതിനാല്‍ തന്നെ ഈ സമയം എസി, ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്‌ക്കുക. രാത്രി 10 – രാവിലെ 6 വരെ സാധാരണ നിരക്കാണ്.

ഈ സമയം അത്യന്താപേക്ഷിതമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക. രാവിലെ 6 – വൈകിട്ട് 6 10% കുറവ് ആയിരിക്കും. ഈ സമയം പാചകം, മറ്റ് ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള ജോലികള്‍ ഈ സമയത്തേക്ക് മാറ്റുക. പ്രതിമാസം 250 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് ‘ടൈം ഓഫ് ഡേ’ താരിഫ് ബാധകമായതിനാല്‍, രാത്രികാലത്തെ അമിത ഉപയോഗം വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. പകല്‍ സമയത്ത് വൈദ്യുതി ഉപയോഗിക്കുന്നത് വഴി ബില്ലില്‍ 10 ശതമാനം വരെ ലാഭം നേടാന്‍ സാധിക്കും.

Tags: heatkeralaIncreasingelectricity use
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies