'തമിഴ്നാടിനെ കടക്കെണിയിലാക്കി ഒരു കുടുംബം വളരുന്നു'; ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുമ്പോള്‍ നേതാക്കള്‍ സമ്പന്നരാകുകയാണ്: ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘തമിഴ്നാടിനെ കടക്കെണിയിലാക്കി ഒരു കുടുംബം വളരുന്നു’; ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുമ്പോള്‍ നേതാക്കള്‍ സമ്പന്നരാകുകയാണ്: ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2026, 09:44 pm IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂര്‍: ഡിഎംകെയുടെ കുടുംബ രാഷ്‌ട്രീയവും അഴിമതിയും തമിഴ്നാടിന്റെ നാശത്തിന് കാരണമാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോയമ്പത്തൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് സ്റ്റാലിന്‍ കുടുംബത്തെയും ഭരണകക്ഷിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. തമിഴ് ജനതയുടെ താല്പര്യങ്ങളേക്കാള്‍ സ്വന്തം കുടുംബത്തിന്റെ വളര്‍ച്ചയ്‌ക്കാണ് ഡിഎംകെ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തമിഴ്നാട്ടില്‍ രണ്ട് കാര്യങ്ങള്‍ മാത്രമാണ് അസാധാരണമായി വര്‍ധിച്ചത്. ഒന്ന് ഭരണകക്ഷിയിലെ കുടുംബത്തിന്റെ ആസ്തിയും, രണ്ട് തമിഴ്നാട്ടിലെ സാധാരണക്കാരന്റെ തലയിലുള്ള കടബാധ്യതയും. ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുമ്പോള്‍ നേതാക്കള്‍ സമ്പന്നരാകുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമ, മാധ്യമം തുടങ്ങി തമിഴ്നാട്ടിലെ പ്രധാന മേഖലകളെല്ലാം ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. മുതിര്‍ന്ന നേതാക്കള്‍ പോലും ഈ കുടുംബത്തിലെ പുതുതലമുറ അംഗങ്ങളാല്‍ അവഗണിക്കപ്പെടുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം അഴിമതിയുടെ കേന്ദ്രമാണെന്നും തമിഴ് സംസ്‌കാരത്തെ രാഷ്‌ട്രീയ നേട്ടത്തിനായി ഇവര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്ത കുടുംബവാഴ്ചാ രാഷ്‌ട്രീയത്തിന് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അറുതി വരുത്തുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഭാരതത്തിന്റെ വികസന കുതിപ്പില്‍ തമിഴ് മക്കളെ മുന്‍നിരയില്‍ എത്തിക്കാന്‍ ബിജെപിയുടെ നയങ്ങള്‍ക്കേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ കടുത്ത ഭാഷയിലുള്ള ഈ പ്രസംഗം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ രാഷ്‌ട്രീയ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. അഴിമതിക്കും കുടുംബ ഭരണത്തിനുമെതിരെയുള്ള പ്രചാരണമാണ് ബിജെപി തമിഴ്നാട്ടില്‍ മുഖ്യമായും ഉയര്‍ത്തുന്നത്. തമിഴ് പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

Tags: Narendra Moditamil nadudmk
ShareTweetSendShare

More News from this section

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies