ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള 58 സ്‌കൂളുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍; പുതിയ മാനേജ്‌മെന്റ് രൂപീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള 58 സ്‌കൂളുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍; പുതിയ മാനേജ്‌മെന്റ് രൂപീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 08:59 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗര്‍: നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി, അതിന്റെ പോഷക സംഘടനയായ ഫലാഹ്-ഇ-ആം ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 58 സ്‌കൂളുകളുടെ ഭരണം ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സ്‌കൂളുകള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്. ഇവിടത്തെ മാനേജിംഗ് കമ്മിറ്റികളിലെ ചില അംഗങ്ങള്‍ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പല സ്‌കൂളുകളിലെയും മാനേജ്മെന്റ് കമ്മിറ്റികളുടെ കാലാവധി അവസാനിച്ച നിലയിലായിരുന്നു. സ്‌കൂളുകളിലെ അധ്യാപകരുടെയും ഇതര ജീവനക്കാരുടെയും പശ്ചാത്തലം ഇന്റലിജന്‍സ് ഏജന്‍സികള്‍ പരിശോധിക്കും. വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്നവര്‍ക്ക് ജോലി നഷ്ടമായേക്കും. ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കാണ് (ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍) നിലവില്‍ സ്‌കൂളുകളുടെ ചുമതല. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം പ്രാദേശികമായിട്ടുള്ള, വ്യക്തിശുദ്ധിയുള്ള ആളുകളെ ഉള്‍പ്പെടുത്തി പുതിയ മാനേജിംഗ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിലാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം പ്രകാരം ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീരിനെ നേരത്തെ തന്നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. 2025 ഓഗസ്റ്റില്‍ സമാനമായ രീതിയില്‍ ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള 215 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും കുട്ടികളുടെ അക്കാദമിക് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘങ്ങള്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

Tags: jammu and kashmirGOVERNMENTjamat e eslamitake charge58 schools
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies