മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ല; കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് പുറത്ത്, കുറ്റപത്രത്തില്‍ നിന്ന് വകുപ്പ് ഒഴിവാക്കി
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ല; കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് പുറത്ത്, കുറ്റപത്രത്തില്‍ നിന്ന് വകുപ്പ് ഒഴിവാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 10:17 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രമുഖ നടന്‍ മണിയന്‍പിള്ള രാജു പ്രതിയായ വാഹനാപകടക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് കെമിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ഇതോടെ, അദ്ദേഹത്തിനെതിരെ പോലീസ് ചുമത്തിയിരുന്ന മദ്യപിച്ച് വാഹനമോടിക്കല്‍ എന്ന ഗുരുതരമായ കുറ്റം ഒഴിവാക്കാന്‍ കോടതി അനുമതി നല്‍കി. പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മണിയന്‍പിള്ള രാജു തന്നെ രംഗത്തെത്തി.

‘2022-ല്‍ മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചയാളാണ് ഞാന്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ ഇനി മദ്യപിക്കില്ലെന്ന് ഡോക്ടര്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട്. അനാവശ്യമായ ആരോപണങ്ങളില്‍ നിന്ന് മുക്തനായതിലും സത്യം പുറത്തുവന്നതിലും വലിയ സന്തോഷമുണ്ട്.’ – അദ്ദേഹം പറഞ്ഞു. ഫെബ്രുവരി അഞ്ചിന് രാത്രി ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. ക്ലബില്‍ നിന്ന് റോഡിലേക്ക് കാര്‍ ഇറക്കുന്നതിനിടെ രണ്ട് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കാറില്‍ വന്നിടിക്കുകയായിരുന്നു.

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, കാര്‍ വളരെ സാവധാനമാണ് റോഡിലേക്ക് പ്രവേശിച്ചത്. എന്നാല്‍ അമിതവേഗതയിലെത്തിയ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിദേവ്, സൂരജ് എന്നിവര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. മദ്യപാനക്കുറ്റം ഒഴിവാക്കിയെങ്കിലും, അപകടത്തിന് ശേഷം നിര്‍ത്തിയില്ല എന്ന കാരണത്താല്‍ ‘ഹിറ്റ് ആന്‍ഡ് റണ്‍’ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

അപകടം നടന്നതിന്റെ പിറ്റേന്ന് രാവിലെ തന്നെ താരം പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. നിലവില്‍ കേസില്‍ തുടരന്വേഷണം നടക്കുകയാണ്. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രീയമായ തെളിവുകള്‍ പുറത്തുവന്നത് താരത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്.

Tags: maniyanpilla rajudrunk and driveClean chithit and run case
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

‘വിവാഹമോചനം വരെ അഭിനയമില്ല, ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ കണ്ടു’: വെളിപ്പെടുത്തലുകളുമായി നടന്‍ രവി മോഹന്‍

Latest News

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies