ആദ്യം കരുതി ഭക്ഷ്യവിഷബാധയെന്ന്; ആശുപത്രി അധികൃതര്‍ക്ക് പാമ്പ് കടിയേറ്റതാണെന്ന് സംശയം; വീട്ടില്‍ എത്തി പരിശോധിച്ചപ്പോള്‍ മുറിയില്‍ പാമ്പ്; എട്ട് വയസ്സുകാരന് ദാരുണാന്ത്യം; സഹോദരന്‍ ഗുരുതരാവസ്ഥയില്‍
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യം കരുതി ഭക്ഷ്യവിഷബാധയെന്ന്; ആശുപത്രി അധികൃതര്‍ക്ക് പാമ്പ് കടിയേറ്റതാണെന്ന് സംശയം; വീട്ടില്‍ എത്തി പരിശോധിച്ചപ്പോള്‍ മുറിയില്‍ പാമ്പ്; എട്ട് വയസ്സുകാരന് ദാരുണാന്ത്യം; സഹോദരന്‍ ഗുരുതരാവസ്ഥയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 12:15 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂര്‍: കോടാലി കടമ്പോട് നാടിനെ നടുക്കിയ ദുരന്തം. പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരങ്ങളെ പാമ്പ് കടിച്ചു. കടമ്പോട് എ.എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആല്‍ജോയാണ് മരിച്ചത്. മൂത്ത സഹോദരന്‍ അന്‍ജോ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്നു ആല്‍ജോയും അന്‍ജോയും. പുലര്‍ച്ചെ രണ്ട് മണിയോടെ ഇരുവര്‍ക്കും വയറുവേദന അനുഭവപ്പെട്ട് ഉണര്‍ന്നിരുന്നു. തലേദിവസം പുറത്തുപോയി വന്ന ശേഷം ജ്യൂസ് കുടിച്ചിരുന്നതിനാല്‍, ഭക്ഷ്യവിഷബാധയാകാം വയറുവേദനയ്‌ക്ക് കാരണമെന്ന് കരുതി വീട്ടുകാര്‍ ചൂടുവെള്ളം നല്‍കി വീണ്ടും ഉറക്കി.

എന്നാല്‍ പുലര്‍ച്ചെ 5.30-ഓടെ അന്‍ജോ അതീവ അവശനിലയില്‍ അമ്മയെ വിളിച്ചുണര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികളെ ബൈക്കില്‍ ആംബുലന്‍സ് ഡ്രൈവറുടെ വീട്ടിലെത്തിക്കുകയും അവിടെനിന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ആല്‍ജോയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ആശുപത്രി അധികൃതര്‍ പാമ്പുകടിയേറ്റതാണോ എന്ന് സംശയം പ്രകടിപ്പിച്ചതോടെയാണ് ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധന നടത്തിയത്.

ഈ സമയത്താണ് കിടപ്പുമുറിയില്‍ നിന്ന് പുറത്തേക്ക് ഇഴഞ്ഞുപോകുന്ന പാമ്പിനെ കണ്ടത്. ആല്‍ജോയുടെ ചുണ്ടിലാണ് പാമ്പ് കടിച്ചതെന്ന് സംശയിക്കുന്നു. കുട്ടികള്‍ ഉറങ്ങിക്കിടന്ന മുറിയില്‍ പാമ്പ് എങ്ങനെ എത്തിയെന്നത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്‌ത്തുന്നുണ്ട്. അന്‍ജോയുടെ നില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. മറ്റൊരു സഹോദരിയായ എയ്ഞ്ചല്‍ സംഭവസമയത്ത് വെള്ളിക്കുളങ്ങരയിലെ ബന്ധുവീട്ടിലായിരുന്നതിനാല്‍ അപകടത്തില്‍ നിന്ന് ഒഴിവായി.

Tags: snake biteeight year old diedelder brother critical
ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies