തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറ്റ്; പൂരലഹരിയിലേക്ക് പൂരനഗരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറ്റ്; പൂരലഹരിയിലേക്ക് പൂരനഗരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 12:49 pm IST
Facebook
Twitter
WhatsAppTelegram

തൃശൂര്‍: നാടും നഗരവും പൂരലഹരിയിലേക്ക് അമരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തൃശൂര്‍ പൂരത്തിന്റെ പങ്കാളികളായ 10 ക്ഷേത്രങ്ങളിലും നാളെ കൊടിയേറുന്നതോടെ വിശ്വപ്രസിദ്ധമായ പൂരച്ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമാകും. നാളെ രാവിലെ 11-നും 11.30-നും ഇടയിലാണ് കൊടിയേറ്റം. തുടര്‍ന്ന് നായ്‌ക്കനാലിലും നടുവിലാലിലും നീലയും മഞ്ഞയും കലര്‍ന്ന പൂരപ്പതാകകള്‍ ഉയരും. ഉച്ചയ്‌ക്ക് 3-ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പൂരം പുറപ്പാട് നടക്കും.

രാവിലെ 11.30-ന് സിംഹമുദ്രയുള്ള കൊടിക്കൂറ ഉയര്‍ത്തും. മണികണ്ഠനാലിലും പാലമരത്തിലും പാറമേക്കാവ് വിഭാഗം പതാകകള്‍ സ്ഥാപിക്കും. പാറമേക്കാവ് കാശിനാഥന്‍ തിടമ്പേറ്റുന്ന എഴുന്നള്ളിപ്പില്‍ 5 ആനകള്‍ അണിനിരക്കും. കണിമംഗലം ശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്യായനി തുടങ്ങി 8 ഘടകക്ഷേത്രങ്ങളിലും നാളെ വിവിധ സമയങ്ങളിലായി കൊടിയേറ്റം നടക്കും. കൊടിമരം നിര്‍മിക്കാനുള്ള കവുങ്ങ് ഇന്ന് രാവിലെ പാട്ടുരായ്‌ക്കലില്‍ നിന്ന് ഘോഷയാത്രയായി ക്ഷേത്രങ്ങളിലെത്തിക്കും. കൊടിയേറ്റത്തിന് പിന്നാലെ വടക്കുന്നാഥന്റെ സന്നിധിയില്‍ ആറാട്ടും തിരിച്ചെഴുന്നള്ളത്തും നടക്കുന്നതോടെ നഗരം പൂരപ്രേമികളുടെ തിരക്കിലമരും.

ഏപ്രില്‍ 24 മുതല്‍ കൗസ്തുഭം ഓഡിറ്റോറിയത്തിലും ക്ഷേത്രം അഗ്രശാലയിലുമായി വര്‍ണ്ണാഭമായ ചമയപ്രദര്‍ശനം ഒരുങ്ങും. 26-ന് പുലര്‍ച്ചെ നടക്കുന്ന പ്രൗഢഗംഭീരമായ വെടിക്കെട്ടോടെ പൂരം അതിന്റെ പാരമ്യത്തിലെത്തും. 27-ന് പകല്‍പൂരം കഴിഞ്ഞ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ വിസ്മയക്കാഴ്ചകള്‍ക്ക് സമാപനമാകും.

Tags: thrissur pooram
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies